)
അന്തരിച്ച പ്രമുഖ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുണിന്റെ സംസ്കാരം നാളെ. സംസ്കാരം വൈകിട്ട് നാലിന് ശാന്തി കവാടത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. നാളെ രാവിലെ 10.30 മുതൽ 12.30 വരെ കലാഭവനിൽ പൊതുദർശനമുണ്ടാകും. കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു.
മലയാള സിനിമയ്ക്കും സാംസ്കാരിക ലോകത്തിനും വലിയ ആഘാതമാണ് ഷാജി എന്‍ കരുണിന്റെ വിയോഗമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ കുറിച്ചു. ദേശീയ, അന്തര്‍ദേശീയതലങ്ങളില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാജി എന്‍ കരുണെന്നും മന്ത്രി പറഞ്ഞു.
മലയാള സിനിമയെ രാജ്യാന്തര തലത്തിൽ അടയാളപ്പെടുത്തിയ പ്രതിഭയാണ് ഷാജി എൻ കരുൺ. ഛായാഗ്രാഹകനായും സംവിധായകനായും മലയാള സിനിമയ്ക്ക് അതുല്യമായ സംഭാവനകളാണ് ഷാജി എൻ. കരുൺ നൽകിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പ്രിയപ്പെട്ട ഷാജി സാറിന് ആദരാഞ്ജലികൾ എന്നാണ് മമ്മൂട്ടി കുറിച്ചത്.
73ാം വയസിലാണ് ഷാജി എൻ കരുണിന്റെ അന്ത്യം. വീട്ടിൽ വച്ചായിരുന്നു അന്ത്യം. കാൻസർ രോഗബാധിതനായിരുന്നു. ജെ.സി ഡാനിയേൽ പുരസ്കാര ജേതാവാണ്. പിറവി, വാനപ്രസ്ഥം, കുട്ടിസ്രാങ്ക്, സ്വം എന്നീ വിഖ്യാത ചിത്രങ്ങൾ ഒരുക്കി. ഛായാഗ്രഹകനായാണ് സിനിമയിൽ തുടക്കം കുറിച്ചത്.
മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്കാരവും മൂന്ന് തവണ സംസ്ഥാന പുരസ്കാരങ്ങളും നേടി. നിരവധി ചിത്രങ്ങൾ ആഗോളശ്രദ്ധ നേടി. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാനായി പ്രവർത്തിക്കുകയായിരുന്നു. നാൽപ്പതോളം ചിത്രങ്ങളിൽ ഛായാഗ്രഹകനായി പ്രവർത്തിച്ചു.
പിറവിയാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 1989ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പിറവിക്ക് ഗോൾഡൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.