close

News WrapGet Handpicked Stories from our editors directly to your mailbox

ശ്രദ്ധയുടെ വിവാഹം; എന്നെയും വിളിക്കണമെന്ന് പിതാവ്!!

ആഷിഖ് 2 നായകന്‍ ആദിത്യ റോയ് കപൂറുമായി ശ്രദ്ധ പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. 

Updated: Jul 12, 2019, 05:19 PM IST
ശ്രദ്ധയുടെ വിവാഹം; എന്നെയും വിളിക്കണമെന്ന് പിതാവ്!!

ഷിഖ് 2 എന്ന ബോളിവുഡ് ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാ പ്രേമികളുടെ മനം കവര്‍ന്ന താരമാണ് ശ്രദ്ധ കപൂര്‍. ശ്രദ്ധ വിവാഹിതയാകുകയാണെന്ന തരത്തില്‍ വാർത്തകൾ വരാൻ തുടങ്ങിയിട്ട് നാളേറെയായി.

ബാല്യകാല സുഹൃത്തും ഫോട്ടോഗ്രാഫറുമായ റോഹന്‍ ശ്രേഷ്ഠയുമായി ശ്രദ്ധ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമായിരുന്നു വാര്‍ത്തകള്‍. 

എന്നാല്‍, തന്‍റെ മകളുടെ വിവാഹ വിവരം താനറിഞ്ഞില്ല എന്നാണ് ശ്രദ്ധയുടെ അച്ഛൻ ശക്തി കപൂർ പറയുന്നത്. തന്‍റെ മകള്‍ വിവാഹിതയാകുന്ന വിവരം താനറിഞ്ഞില്ലെന്നും തന്നെയും വിവാഹത്തിനു വിളിക്കണമെന്നും ശക്തി കപൂര്‍ പറഞ്ഞു. 

താനവളുടെ അച്ഛന്‍ ആയതിനാല്‍ ക്ഷണിച്ചാല്‍ തീര്‍ച്ചയായും വരുമെന്നും അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു. വളരെ കാലമായി സുഹൃത്തുക്കളായിരുന്ന ശ്രദ്ധയും രോഹനും കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ആഷിഖ് 2 നായകന്‍ ആദിത്യ റോയ് കപൂറുമായി ശ്രദ്ധ പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. 

കുറച്ചു നാളുകള്‍ക്ക് ശേഷം റോക്ക് ഓണ്‍ 2 എന്ന ചിത്രത്തില്‍ സഹതാരമായിരുന്ന ഫര്‍ഹാന്‍ അക്തറുമായി ശ്രദ്ധ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ ഇതെക്കുറിച്ചൊന്നും താരം പ്രതികരിച്ചിരുന്നില്ല. 

പ്രഭാസ് നായകനായെത്തുന്ന സാഹോ, വരുണ്‍ ധവാന്‍ നായകനായെത്തുന്ന സ്ട്രീറ്റ് ഡാന്‍സര്‍ 3ഡി എന്നിവയാണ് ശ്രദ്ധയുടെ പുറത്ത് വരാനിരിക്കുന്ന ചിത്രങ്ങള്‍.