വധഭീഷണി; ജോബിയ്ക്ക് മറുപടിയുമായി ഷെയ്ന്‍!!

ഇനി താന്‍ ഒന്നിനും മറുപടി തരുന്നില്ലെന്നും ഈശ്വരന്‍ എല്ലാത്തിനും മറുപടി തന്നുകൊള്ളും എന്നാണ് ഷെയ്ന്‍ പറയുന്നത്. 

Last Updated : Oct 18, 2019, 05:35 PM IST
വധഭീഷണി;  ജോബിയ്ക്ക് മറുപടിയുമായി ഷെയ്ന്‍!!

എറണാകുളം: വധഭീഷണിയുണ്ടെന്ന യുവ മലയാള ചലച്ചിത്ര താരം ഷെയ്ന്‍ നിഗത്തിന്‍റെ ആരോപണത്തില്‍ മറുപടിയുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 

ഇതിന് മറുപടി നല്‍കിയാണ്‌ വീണ്ടും ഷെയ്ന്‍ ര൦ഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം പ്രതികരണം നടത്തിയിരിക്കുന്നത്. 

ഇനി താന്‍ ഒന്നിനും മറുപടി തരുന്നില്ലെന്നും ഈശ്വരന്‍ എല്ലാത്തിനും മറുപടി തന്നുകൊള്ളും എന്നാണ് ഷെയ്ന്‍ പറയുന്നത്. 

ജോബി ജോര്‍ജ്ജ് പത്ര സമ്മേളനത്തില്‍ പറഞ്ഞ ഒരു വാചകത്തിനും അതിന് താഴെ കമന്‍റ് ചെയ്ത ജനങ്ങള്‍ക്കുമാണ് ഷെയ്ന്‍ മറുപടി നല്‍കിയിരിക്കുന്നത്. 

എന്നെ നിയന്ത്രിക്കുന്ന ഒരു ശക്തി ഉണ്ടെങ്കില്‍ എന്‍റെ റബ്ബ് ഉണ്ടെങ്കില്‍ ഞാന്‍ ഇനി മറുപടി തരുന്നില്ല. റബ്ബ് തന്നോന്നുകൊള്ളു൦- ഷെയ്ന്‍ പറഞ്ഞു. 

ജോബിയുടെ സിനിമയ്ക്കായി നീട്ടി വളര്‍ത്തിയ മുടി മറ്റൊരു സിനിമയ്ക്കായി മുറിച്ചതാണ് വധഭീഷണിയ്ക്ക് കാരണമെന്നാണ് ഷെയ്ന്‍ പറയുന്നത്. 

സംഭവത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് താര സംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഷെയ്ന്‍ വ്യക്തമാക്കിയിരുന്നു. ജോബിക്കെതിരെ പൊലീസിനെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും താരം പറഞ്ഞിരുന്നു. 

എന്നാല്‍, 30 ലക്ഷം കൈപ്പറ്റി ഷെയ്ന്‍ വഞ്ചിച്ചുവെന്നും ഒരിക്കലും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു ജോബിയുടെ വിശദീകരണം. 

30 ലക്ഷം രൂപ പ്രതിഫലത്തില്‍ ആരംഭിച്ച സിനിമയ്ക്കിടെ ഷെയ്ന്‍ 10ലക്ഷം അധികമായി ചോദിച്ചുവെന്നും ഒരു മടിയും കൂടാതെ താനത് നല്‍കിയെന്നും ജോബി പറയുന്നു.

Trending News