)
ഷറഫുദീൻ, സംഗീത് പ്രതാപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുതിയ ചിത്രം ഒരുങ്ങുന്നു. നവാഗതനായ ശ്യാമിൻ ഗിരീഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. "ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ" എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ പൂജ, സ്വിച്ച് ഓൺ ചടങ്ങുകൾ നടന്നു.
ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നിലീൻ സാന്ദ്രയാണ്.
കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം- അഖിൽ സേവ്യർ. എഡിറ്റർ- ചമൻ ചാക്കോ. സംഗീതം- മുജീബ് മജീദ്. സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്. മേക്കപ്പ്- റോണക്സ് സേവ്യർ.
വസ്ത്രങ്ങൾ- ആരതി ഗോപാൽ. പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂങ്കുന്നം. കലാസംവിധാനം- അപ്പുണ്ണി സാജൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്. വി എഫ് എക്സ്- പിക്ടോറിയൽ വി എഫ് എക്സ്, മരാജ്ജാര വിഎഫ്എക്സ്. അസ്സോസിയേറ്റ് ഡയറക്ടർ- അജിത് ജോസ്.
അസ്സോസിയേറ്റ് ക്യാമറാമാൻ- വിശോക് കളത്തിൽ. ഫിനാൻസ് കൺട്രോളർ- ബിബിൻ സേവ്യർ. സ്റ്റിൽസ്- സിനറ്റ് സേവ്യർ. അസിസ്റ്റന്റ് ഡയറക്ടർമാർ- മുബീൻ മുഹമ്മദ്, ആൽബിൻ ഷാജി, ഷഫീഖ്. ഡിസൈൻസ്- യെല്ലോ ടൂത്സ്. ഡിസ്ട്രിബൂഷൻ - ഡ്രീം ബിഗ് ഫിലിംസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.