കൊച്ചി: ലഹരി കേസില്‍ ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടെന്ന് പൊലീസ്. താരത്തിന്റെ മൊഴികൾ വിശദമായി പരിശോധിച്ച ശേഷം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചാൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ യോഗം ചേർന്ന ശേഷം ഷൈനിനെ എപ്പോൾ ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ അന്വേഷണം സംഘം തീരുമാനമെടുക്കും.
അതേസമയം, ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധനയില്‍ ലഹരി ഉപയോഗിച്ചുവെന്നത് തെളിഞ്ഞില്ലെങ്കിൽ എഫ്ഐആര്‍ റദ്ദാക്കാന്‍ കോടതിയെ സമീപിക്കാമെന്നാണ് താരത്തിന് അഭിഭാഷകർ നൽകിയ നിയമോപദേശം. അങ്ങനെ വന്നാൽ പൊലീസ് ചുമത്തിയ വകുപ്പുകള്‍ ദുര്‍ബലമാകുമെന്നും കോടതിയില്‍ കേസ് നിലനിൽക്കില്ലെന്നുമാണ് ഷൈനിന്‍റെ അഭിഭാഷകർ വിലയിരുത്തുന്നത്. അതിനിടെ ശാസ്ത്രീയ പരിശോധനാ ഫലം എതിരായാലും കേസ് ബലപ്പെടുത്താന്‍ താരത്തിന്റെ ലഹരി ഉപയോഗം തെളിയിക്കാനുള്ള കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
Also Read: ADGP MR Ajith Kumar: എഡിജിപി അജിത് കുമാറിന് വിശിഷ്ട സേവനത്തിന് ശുപാര്‍ശ; ശുപാർശ നൽകുന്നത് ആറാം തവണ
സിനിമാ മേഖലയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നാണ് ഷൈൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ചിലർക്ക് പണം കൈമാറിയതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കടം കൊടുത്തതാണിത് എന്നാണ് ഷൈൻ നൽകിയിരിക്കുന്ന വിശദീകരണം. ലഹരി ഇടപാടുമായി ബന്ധപ്പെട്ടതാണോ ഈ പണമിടപാടുകൾ എന്നാണ് പൊലീസ് സംശയിക്കുന്നത്. ഷൈനിന് ഡീ അഡിക്ഷൻ സെന്ററിൽ ചികിത്സ നൽകാമെന്ന പൊലീസ് പറഞ്ഞുവെങ്കിലും നടൻ സന്നദ്ധത അറിയിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









