ചെന്നൈ: തമിഴ്നാട്ടിലെ സേലത്തിനടുത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഷൈൻ ടോം ചാക്കോയെ തൃശൂരിലേക്ക് മാറ്റുന്നു. അപകടത്തിൽ കൈക്ക് പരിക്കേറ്റ ഷൈനിന് തൃശൂരിലെത്തി ശസ്ത്രക്രിയയും നടത്തും. തുടർ ചികിത്സ തൃശൂരിലെത്തിയതിന് ശേഷം നൽകും. അപകടത്തിൽ പരിക്കേറ്റ ഷൈനിന്റെ അമ്മയും സഹോദരനും നടനൊപ്പം തൃശൂരിലേക്ക് തിരിച്ചു.
പ്രത്യേക ആംബുലൻസിലാണ് മൂവരെയും തൃശൂരിലേക്ക് എത്തിക്കുന്നത്. അപകടത്തിൽ കൊല്ലപ്പെട്ട പിതാവ് സിപി ചാക്കോയുടെ മൃതദേഹവും തൃശൂരിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് സേലത്തിന് സമീപം ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്.
ALSO READ: അപകടത്തിൽ ഷൈനിന് കൈയ്ക്ക് പരിക്ക്, ശസ്ത്രക്രിയ വേണം, ആരോഗ്യനില തൃപ്തികരം
അപകടത്തിൽ ഷൈനിന്റെ വലതുകൈക്ക് പരിക്കേറ്റു. ഷൈനിന്റെ അമ്മയ്ക്കും സഹോദരനും വാഹനം ഓടിച്ചിരുന്നയാൾക്കും നേരിയ പരിക്കുകളുണ്ട്. ട്രാക്ക് മാറി എത്തിയ ലോറി കാറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഷൈനിന്റെ ചികിത്സയ്ക്കായുള്ള യാത്രയിലായിരുന്നു കുടുംബം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









