Shine Tom Chacko: 'ലഹരിയിൽ നിന്ന് മോചനം വേണം'; ഷൈൻ ടോം ചാക്കോ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക്

ലഹരിയിൽ നിന്ന് മോചനം വേണമെന്നും നടൻ തുറന്നുപറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് താരത്തെ മാറ്റാൻ തീരുമാനമായത്. 

Written by - Zee Malayalam News Desk | Last Updated : Apr 28, 2025, 11:02 PM IST
  • എക്‌സൈസ് വകുപ്പിന്റെ മേല്‍നോട്ടത്തിലായിരിക്കും ചികിത്സ നല്‍കുക.
  • സര്‍ക്കാറിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി ഷൈനിനെ ഉടന്‍ തന്നെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റും.
Shine Tom Chacko: 'ലഹരിയിൽ നിന്ന് മോചനം വേണം'; ഷൈൻ ടോം ചാക്കോ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക്

ആലപ്പുഴ: നടന്‍ ഷൈന്‍ ടോം ചാക്കോയെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റും. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നും അതില്‍ നിന്നും മോചനം വേണമെന്നും നടൻ തുറന്നുപറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് താരത്തെ മാറ്റാൻ തീരുമാനമായത്. എക്‌സൈസ് വകുപ്പിന്റെ മേല്‍നോട്ടത്തിലായിരിക്കും ചികിത്സ നല്‍കുക. സര്‍ക്കാറിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി ഷൈനിനെ ഉടന്‍ തന്നെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റും.

Add Zee News as a Preferred Source

ലഹരി കേസിൽ പിടിക്കപ്പെട്ട താരത്തെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നടന്‍ രാസലഹരിയുള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസിന് മൊഴി നൽകിയത്. ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസിന് മുന്നിൽ ഇന്ന് താരം ഹാജരായിരുന്നു. നിബന്ധനയോടെയാണ് ഷൈൻ എക്സൈസിന് മുന്നിൽ ഹാജരായത്. ബെംഗളൂരുവിൽ നിന്നും രാവിലെ വിമാനം മാർഗ്ഗമാണ് ഷൈൻ കൊച്ചിയിൽ എത്തിയതെന്നാണ് റിപ്പോർട്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News