Theekshnam: 'ഒരു ഗംഭീര സിനിമാറ്റിക് ത്രില്ലർ'; പ്രേക്ഷകരുടെ മനസിൽ ഇടം നേടി 'തീക്ഷ്ണം'

Theekshnam: ഫാസ്റ്റ് പേസ് ത്രില്ലർ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം കുറഞ്ഞ സമയം കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടം നേടി

Written by - Zee Malayalam News Desk | Last Updated : Apr 29, 2025, 05:06 PM IST
  • 'ഇരവിപുരം ഡയറീസ്' എന്ന ഹ്രസ്വചിത്രത്തിന് ശേഷം ഡൊണോവൻ ഫ്രാൻസിസ് സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വചിത്രം കൂടിയാണിത്.
  • ബിഹൈൻഡ് ദി ഡോർ ഇന്ഫോടെയ്ന്മെന്റ് ആണ് നിർമ്മാണം.
  • മാനസ രാധാകൃഷ്ണനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്
Theekshnam: 'ഒരു ഗംഭീര സിനിമാറ്റിക് ത്രില്ലർ'; പ്രേക്ഷകരുടെ മനസിൽ ഇടം നേടി 'തീക്ഷ്ണം'

എട്ട് വർഷങ്ങൾക്ക് മുൻപ് നടന്ന മൂന്ന് ചൈൽഡ് മിസ്സിംഗ് കേസുകള്‍, കൊലപാതകിയെ പിടികൂടാൻ ഇറങ്ങുന്ന ഇൻസ്‌പെക്ടർ ഹരിലാലും സംഘവും, പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഹ്രസ്വചിത്രമാണ് 'തീക്ഷണം'. ഫാസ്റ്റ് പേസ് ത്രില്ലർ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം കുറഞ്ഞ സമയം കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടം നേടി കഴിഞ്ഞു.

'ഇരവിപുരം ഡയറീസ്' എന്ന ഹ്രസ്വചിത്രത്തിന് ശേഷം ഡൊണോവൻ ഫ്രാൻസിസ് സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വചിത്രം കൂടിയാണിത്. ബിഹൈൻഡ് ദി ഡോർ ഇന്ഫോടെയ്ന്മെന്റ് ആണ് നിർമ്മാണം. മാനസ രാധാകൃഷ്ണൻ നായികയായി എത്തിയ ചിത്രം ബിഗ് സ്ക്രീൻ സിനിമ ഒരുക്കുന്നതിൻ്റെ മുന്നോടിയായി നിർമ്മിക്കുന്ന ഹ്രസ്വചിത്ര പരമ്പരയിലെ രണ്ടാമത്തെ സൃഷ്ടിയാണ്.

എട്ട് വർഷങ്ങൾക്ക് മുൻപ് മൂന്ന് ചൈൽഡ് മിസ്സിംഗ് കേസുകളിലെ കൊലപാതകിയെ ഒരു രാത്രി പിന്തുടർന്ന് പിടിക്കാൻ പുറപ്പെടുന്ന ഇൻസ്‌പെക്ടർ ഹരിലാലിനും സംഘത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരു ലക്ഷത്തോട് അടുപ്പിച്ച് ആളുകൾ കണ്ടുകഴിഞ്ഞ ചിത്രം പ്രേക്ഷക മനസുകളിൽ ''ഒരു ഗംഭീര സിനിമാറ്റിക് ത്രില്ലർ'' എന്ന രീതിയിൽ ഇടം പിടിച്ച് കഴിഞ്ഞു. ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് രജിത് കുമാർ, ആനന്ദ്, ആശിഷ്, ജയലക്ഷ്മി, രാജേഷ്, ശ്രീകുമാരി, രഘു ചന്ദ്രിക എന്നിവരാണ്.

ചിത്രത്തിന്റെ കഥ, തിരക്കഥ, എഡിറ്റിംഗ്, ഡയറക്ഷൻ എന്നിവ നിർവഹിച്ചിരിക്കുന്നത് ഡൊണോവൻ ഫ്രാൻസിസ് ആണ്. ഛായാഗ്രഹണം, വിഷ്വൽ എഫെക്ട്സ്, കളറിങ് എന്നിവ നിർവഹിച്ചത് മുഹമ്മദ് നൗഷാദ്. ഛായാഗ്രാഹക സഹായി- മിഥുൻ മോഹൻ. മേക്കപ്പ്- രാജേഷ് രവി. സംഗീത സംവിധാനം- സ്കോട്ട് ബാക്ക്ലി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- നന്ദകുമാർ. ആർട്- സാജൻ പ്രദീപ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News