)
രാജസ്ഥാൻ: കോട്ടയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ടെലിവിഷൻ ബാലതാരത്തിനും സഹോദരനും ദാരുണാന്ത്യം. ശ്രീമദ് രാമായണത്തിലെ പുഷ്കൽ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ എട്ടുവയസ്സുകാരൻ വീർ ശർമ്മയും 16 വയസ്സുള്ള സഹോദരൻ ഷോറിയ ശർമ്മയുമാണ് മരിച്ചത്.
സംഭവം നടന്നത് രാജസ്ഥാനിലെ കോട്ടയിലായിരുന്നു. തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് മരണം സംഭവിച്ചത് എന്നാണ് റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. വീട്ടിൽ സഹോദരങ്ങൾ തനിച്ചായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. സംഭവ സമയം കോച്ചിങ് സെന്റർ അധ്യാപകനായ പിതാവ് ജിതേന്ദ്ര ശർമ ഒരു ഭജൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അമ്മയും നടിയുമായ റീത്ത ശർമ്മ മുംബൈയിലായിരുന്നു. പുതിയ സിനിമയിൽ സെയ്ഫ് അലി ഖാൻറെ ബാല്യകാലം അഭിനയിക്കേണ്ടിയിരുന്നത് വീർ ആയിരുന്നുവെന്നാണ് റിപ്പോർട്ട്.
സംഭവം നടന്നത് അനന്തപുര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദീപ്ശ്രീ ബിൽഡിംഗിന്റെ നാലാം നിലയിലെ ഒരു ഫ്ലാറ്റിലാണ്. ഫ്ലാറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ വാതിൽ പൊളിച്ച് നോക്കിയപ്പോഴായിരുന്നു കുട്ടികളെ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ അവർ കുട്ടികളുടെ പിതാവിനെ അറിയിക്കുകയും ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു എന്നിട്ടും ജീവൻ രക്ഷിക്കാനായില്ല.
തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണ് എന്നാണ് റിപ്പോർട്ട്. തീപിടുത്തമുണ്ടായത് ഡ്രോയിംഗ് റൂമിലാണ്. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികൾ പുക ശ്വസിച്ചാണ് മരിച്ചതെന്നും തീ മറ്റ് മുറികളിലേക്ക് പടർന്നിട്ടില്ലെന്നും എസ്പി വ്യക്തമാക്കിയിട്ടുണ്ട്. തീപിടുത്തത്തിൽ ഫർണിച്ചറുകൾ ഉൾപ്പെടെ കത്തി ചാരമായതായും പോലീസ് പറഞ്ഞു. കുട്ടികളുടെ അമ്മ മുംബൈയിൽ നിന്ന് എത്തിയതിനു ശേഷം മൃതദേഹങ്ങൾ കുടുംബത്തിന് കൈമാറിഎന്നും. കുടുംബത്തിന്റെ ആഗ്രഹപ്രകാരം കുട്ടികളുടെ കണ്ണുകൾ ഒരു നേത്രബാങ്കിലേക്ക് ദാനം ചെയ്തുവെന്നും. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 194 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണെന്നും. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും എസ്പി അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.