close

News WrapGet Handpicked Stories from our editors directly to your mailbox

മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ എന്‍റെ മോള്‍ടെ ജീവിതം കൂടി.. അത് വേണ്ട!!

കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. 

Updated: Jun 25, 2019, 02:00 PM IST
 മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ എന്‍റെ മോള്‍ടെ ജീവിതം കൂടി.. അത് വേണ്ട!!

ദിലീപ്, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ 'ശുഭരാത്രി'യുടെ ട്രെയിലര്‍ വൈറലാകുന്നു. വ്യാസന്‍ കെപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ 2 മിനിറ്റ് ദൈര്‍ഘ്യമുള്ള  ട്രെയിലറാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

അനു സിത്താരയും ദിലീപും ഭാര്യാഭര്‍ത്താക്കന്മാരായി വേഷമിടുന്ന ചിത്രത്തില്‍ സിദ്ദിഖ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

അരോമ മോഹന്‍, എബ്രഹാം മാത്യു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. 

ബികെ ഹരി നാരായണന്‍ വരികളെഴുതിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാലാണ്. 

അജു വര്‍ഗീസ്‌, വിജയ്‌ ബാബു, മണികണ്ഠന്‍, നാദിര്‍ഷ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നെടുമുടി വേണു, സായ് കുമാര്‍, അശോകന്‍, ഹരീഷ് പേരടി, ആശാ ശരത്ത്, ശീലു എബ്രഹാം, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.