close

News WrapGet Handpicked Stories from our editors directly to your mailbox

മകളെ അധിക്ഷേപിച്ചു; ഭര്‍ത്താവിനെതിരെ ബോളിവുഡ് നടി!!

ശ്വേതയ്ക്കൊപ്പം മകളും പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.

Sneha Aniyan | Updated: Aug 12, 2019, 07:13 PM IST
മകളെ അധിക്ഷേപിച്ചു;  ഭര്‍ത്താവിനെതിരെ ബോളിവുഡ് നടി!!

മുംബൈ: ഭര്‍ത്താവിനെതിരെ പരാതി നല്‍കി ബോളിവുഡ് നടിയും ടെലിവിഷന്‍ താരവുമായ ശ്വേത തിവാരി. മകളെ ഉപദ്രവിച്ചു എന്നാരോപിച്ചാണ് ഭര്‍ത്താവ് അഭിനവ് കോലിക്കെതിരെ നടി പരാതി നല്‍കിയത്.

സ്ഥിരം മദ്യപാനിയായ അഭിനവ് ശ്വേതയുടെ ആദ്യ വിവാഹത്തിലെ മകള്‍ പാലക്കിനെ മര്‍ദ്ദിച്ചുവെന്നും അധിക്ഷേപിച്ചുവെന്നുമാണ് പരാതി. തന്നെയും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ശ്വേത പരാതിയില്‍ പറയുന്നു.

2017 മുതല്‍ മോഡലി൦ഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന  പാലക്കിനെ മോഡലിംഗ് ചിത്രങ്ങളുടെ പേരില്‍ അഭിനവ് അധിക്ഷേപിക്കുകയും പരിഹസിക്കുകയുമാണെന്നാണ് ശ്വേത പറയുന്നത്.

ശ്വേതയുടെ പരാതിയെ തുടര്‍ന്ന് അഭിനവിനെ മുംബൈ പൊലീസ് ചോദ്യം ചെയ്തെങ്കിലും ഇയാള്‍ കുറ്റം സമ്മതിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ശ്വേതയ്ക്കൊപ്പം മകളും പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.

ശ്വേതയുടെയും നടന്‍ രാജാ ചൗധരിയുടെയും മകളാണ് പാലക് ചൗധരി. 1998 ല്‍ വിവാഹിതരായ ഇവര്‍ 2007 ല്‍ വേര്‍പിരിഞ്ഞു.

2013ലാണ് ശ്വേത അഭിനവിനെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തില്‍ ഒരു ആണ്‍കുഞ്ഞുണ്ട്.