"സിംബ"യില്‍ മാസ് അവതാരമായി രണ്‍വീര്‍! ട്രെയിലര്‍ പുറത്ത്‌

ബോളിവുഡ് സൂപ്പര്‍താരം രണ്‍വീര്‍ സിംഗ് നായക വേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് സിംബ.

Last Updated : Dec 3, 2018, 06:28 PM IST
"സിംബ"യില്‍ മാസ് അവതാരമായി രണ്‍വീര്‍! ട്രെയിലര്‍ പുറത്ത്‌

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം രണ്‍വീര്‍ സിംഗ് നായക വേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് സിംബ.

രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങി. ചരിത്ര പ്രാധാന്യമുളള സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഒരു എന്‍റര്‍ടെയ്‌നര്‍ ചിത്രവുമായിട്ടാണ് രണ്‍വീര്‍ സിംഗ് എത്തുന്നത്.

ചിത്രത്തിന്‍റെ തുടക്കത്തില്‍ പണം സമ്പാദിക്കുക എന്ന ലക്ഷ്യം മാത്രമുള്ള അഴിമതിക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് രണ്‍വീര്‍ എത്തുന്നത്‌. എന്നാല്‍, താന്‍ സഹോദരിയെ പോലെ കരുതിയിരുന്ന പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെടുന്നത് ഈ കഥാപാത്രത്തെ മാറ്റിമറിയ്ക്കുകയാണ്. 

2015ല്‍ ജൂനിയര്‍ എന്‍ടിആര്‍ നായകവേഷത്തിലെത്തിയ ടെമ്പര്‍ എന്ന തെലുങ്ക് ചിത്രത്തിന്‍റെ റീമേക്കാണ് സിംബ. സെയ്ഫ് അലി ഖാന്‍റെ മകള്‍ സാറാ അലി ഖാനാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്.

ഇവര്‍ക്കൊപ്പം അജയ് ദേവഗണ്‍, സോനു സൂദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 
മലയാളിയായ ഛായാഗ്രാഹകന്‍ ജോമോണ്‍ ടി ജോണാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചെയ്തിരിക്കുന്നത്. കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സും രോഹിത് ഷെട്ടി പിക്‌ചേര്‍സും ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. 

ഡിസംബര്‍ 28ന് "സിംബ" തിയ്യേറ്ററുകളില്‍ എത്തും. രണ്‍വീര്‍ - ദീപിക വിവാഹത്തിന് ശേഷം പുറത്തിറങ്ങുന്ന ആദ്യ ചിത്രമെന്ന പ്രത്യേകത കൂടി സിംബയ്ക്കുണ്ട്. 

 

 

Trending News