ഗര്‍ഭകാലം ആനന്ദകര൦: വളക്കാപ്പ് ചിത്രങ്ങളുമായി സ്നേഹ!!

തെന്നിന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട താരജോഡിയാണ് സ്നേഹയും പ്രസന്നയും. ഇവരുടെ കുടുംബ-പ്രണയ ചിത്രങ്ങള്‍ക്കായി ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 

Updated: Feb 15, 2020, 07:08 PM IST
ഗര്‍ഭകാലം ആനന്ദകര൦: വളക്കാപ്പ് ചിത്രങ്ങളുമായി സ്നേഹ!!

തെന്നിന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട താരജോഡിയാണ് സ്നേഹയും പ്രസന്നയും. ഇവരുടെ കുടുംബ-പ്രണയ ചിത്രങ്ങള്‍ക്കായി ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 

അങ്ങനെ സ്നേഹ പങ്കുവച്ച ഒരുപറ്റം ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.  തന്‍റെ ഗര്‍ഭ കാല- ബേബി ഷവര്‍ ചിത്രങ്ങളാണ്‌ ഔദ്യോഗിക ഇന്‍സ്റ്റഗ്രാ൦ പേജിലൂടെയാണ് സ്നേഹ പങ്കുവച്ചിരിക്കുന്നത്. 

കഴിഞ്ഞ ആഴ്ച്ച ഈ ദിവസം ഒരു മാലാഖ എന്റെ ജീവിതത്തിലേക്ക് വന്ന് കൂടുതല്‍ സുന്ദരമാക്കിയിരുന്നു. ഞങ്ങള്‍ക്ക് സ്‌നേഹം തന്ന ഏവരോടും നന്ദി അറിയിക്കുന്നു.' എന്ന കുറിപ്പിനൊപ്പമാന് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ഗര്‍ഭകാലത്തെ തമിഴ് ആചാര പ്രകാരമുള്ള ചടങ്ങായ വളൈക്കാപ്പിന്റെ ചിത്രങ്ങളുമുണ്ട്‌ ഈ കൂട്ടത്തില്‍. ഇതുവരെ രഹസ്യമായി സൂക്ഷിച്ച ചിത്രങ്ങളാണ് താരം പുറത്തു വിട്ടിരിക്കുന്നത്. കുഞ്ഞ് ജനിച്ചതിന് ശേഷമാണ് ഗർഭാകാല ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ താരം പുറത്തു വിട്ടിരിക്കുന്നത്.

 

ജനുവരി 24 നാണ് പ്രസന്ന- സ്നേഹ ദമ്പതികൾക്ക് രണ്ടാമതും കുഞ്ഞ് ജനിക്കുന്നത്. പെൺകുഞ്ഞ് ജനിച്ച വിവരം നടൻ പ്രസന്നയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. 2015 ൽ ആയിരുന്നു ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. വിഹാൻ എന്നാണ് മകന്റെ പേര്. പിങ്ക് നിറമുള്ള കുഞ്ഞിന്റെ ഷൂ ഫോട്ടോയാക്കി ആ ചിത്രം പങ്കുവെച്ച താരം 'മാലാഖ എത്തിയിരിക്കുകയാണ്' എന്ന ക്യാപ്ഷനും കൊടുത്തിരുന്നു. മാത്രമല്ല ഈ ഫോട്ടോയ്ക്ക് പിന്നില്‍ അവ്യക്തമായി ആശുപത്രിയില്‍ കിടക്കുന്ന സ്നേഹയെയും കാണാം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് സൂചിപ്പിച്ച് കൊണ്ടാണ് പ്രസന്ന പങ്കുവെച്ച ചിത്രമെന്നാണ് കരുതുന്നത്.

 
 
 
 

 
 
 
 
 
 
 
 
 

Its a girl

A post shared by Sneha Prasanna (@realactress_sneha) on

മലയാളം, കന്നഡ, തെലുങ്ക് ഭാഷകളില്‍ സ്‌നേഹ അഭിനയിച്ചിട്ടുണ്ട്. തുറുപ്പ് ഗുലാൻ, വന്ദേമാതരം, ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ നായികയായി തിളങ്ങിയിരുന്നു.

 
 
 
 

 
 
 
 
 
 
 
 
 

#valaikappu #beautifulmemories #throwback Photos: @mysticstudios.in Blouse: @geetuhautecouture Decor: @the.event.tale

A post shared by Sneha Prasanna (@realactress_sneha) on

2012 ലായിരുന്നു താരവിവാഹം. ഇരുവര്‍ക്കും വിഹാന്‍ എന്നൊരു മകന്‍ കൂടിയുണ്ട്. 2008 ലാണ് സ്‌നേഹയും പ്രസന്നയും ആദ്യം പരിചയപ്പെടുന്നത്. സ്നേഹ നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ നായകനായി നിശ്ചയിച്ചിരുന്ന പ്രസന്നയെ സ്നേഹയുടെ നിര്‍ദ്ദേശപ്രകാരം മാറ്റിയിരുന്നു. 

 
 
 
 

 
 
 
 
 
 
 
 
 

Throwback #maternityphotography #makingmemories

A post shared by Sneha Prasanna (@realactress_sneha) on

ഇതിനോടനുബന്ധിച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് 2009 ല്‍ പുറത്തിറങ്ങിയ 'അച്ചമുണ്ട് അച്ചമുണ്ട്' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്.

പ്രസന്നയുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികളിലും മറ്റുമായി സജീവമായിരുന്നു നടി.