സൊനാക്ഷി സിന്‍ഹ ആക്ഷന്‍ ഹീറോയുടെ റോളില്‍ എത്തുന്ന ബോളിവുഡ് ചിത്രം ‘അകിര’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. എ.ആര്‍ മുരുകദോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുരാഗ് കശ്യപും സൊനാക്ഷിയുടെ പിതാവും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹയും ചിത്രത്തിലുണ്ട്.
ഗജിനി, ഹോളിഡേ എന്നീ സുപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മുരുകദോസ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ഹിന്ദി ചിത്രമാണിത്. തമിഴ് ചിത്രം മൗനഗുരുവിന്‍റെ റീമേക്കാണ് അകിര. അരുള്‍നിധി, ഇനിയ എന്നിവരെ താരങ്ങളാക്കി ശാന്തകുമാര്‍ സംവിധാനം ചെയ്ത തമിഴിലെ ത്രില്ലറാണ് മൗനഗുരു.
ബോളിവുഡ് ചിത്രത്തിനുവേണ്ടി സോനാക്ഷി കളരി അഭ്യസിച്ചിരുന്നു. അകിരയിലെ അതിഥി വേഷത്തിലൂടെ തെന്നിന്ത്യന്‍ താരം റായ് ലക്ഷ്മി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുവെന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളി.