Nikita Roy Movie Release: എൻ‌വി‌ബി ഫിലിംസ് - സോനാക്ഷി സിൻഹ ചിത്രം ‘നികിത റോയ്’; റിലീസ് മെയ് 30ന്

Sonakshi Sinha Movie: നിർമ്മിക്കുന്ന ചിത്രത്തിൽ സോനാക്ഷി സിൻഹ, അർജുൻ രാംപാൽ, പരേഷ് റാവൽ, സുഹൈൽ നയ്യാർ എന്നിവരാണ് നികിത റോയ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 20, 2025, 08:30 AM IST
  • പവൻ കിർപലാനിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്
  • കുഷ് എസ് സിൻഹയാണ് ചിത്രത്തിന്റെ സംവിധാനം
Nikita Roy Movie Release: എൻ‌വി‌ബി ഫിലിംസ് - സോനാക്ഷി സിൻഹ ചിത്രം ‘നികിത റോയ്’; റിലീസ് മെയ് 30ന്

എൻ‌വി‌ബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" മെയ് 30ന് റിലീസ് ചെയ്യും. ചിത്രത്തിൻ്റെ ഔദ്യോഗിക റിലീസ് തീയതി വെളിപ്പെടുത്തുന്ന പുതിയ പോസ്റ്റർ പുറത്തിറക്കി. നിക്കി, വിക്കി ഭഗ്നാനി എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ സോനാക്ഷി സിൻഹ, അർജുൻ രാംപാൽ, പരേഷ് റാവൽ, സുഹൈൽ നയ്യാർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

കുഷ് എസ് സിൻഹ സംവിധാനം ചെയ്ത നികിത റോയ് എന്ന ചിത്രം നിഗൂഢത, മാനസിക പിരിമുറുക്കം, മനുഷ്യന്റെ ദുർബലത എന്നീ പ്രമേയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന, ഒരു സിനിമാറ്റിക് അനുഭവം വാ​ഗ്ദാനം ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. നികിത പൈ ഫിലിംസ് ലിമിറ്റഡിന്റെ നിർമ്മാണത്തിൽ, കിഞ്ചൽ അശോക് ഘോൺ, നിക്കി ഖേംചന്ദ് ഭഗ്നാനി, വിക്കി ഭഗ്നാനി, അങ്കുർ തക്രാനി, ദിനേശ് രതിറാം ഗുപ്ത, ക്രാറ്റോസ് എന്റർടൈൻമെന്റ് എന്നിവരുമായി സഹകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

പ്രശസ്ത ത്രില്ലർ എഴുത്തുകാരൻ പവൻ കിർപലാനിയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ശക്തമായ താരനിര, ആകർഷകമായ ആഖ്യാനം, കുഷ് എസ് സിൻഹയുടെ അതുല്യമായ കാഴ്ചപ്പാട് എന്നിവ കൊണ്ട് ഒരു ഗംഭീര തീയേറ്റർ അനുഭവം ആയിരിക്കും 'നികിത റോയ്' പ്രേക്ഷകർക്ക് നൽകുക എന്ന് നിർമ്മാതാക്കളായ നിക്കിയും വിക്കിയും പറഞ്ഞു.

ആനന്ദ് മേത്ത, പ്രകാശ് നന്ദ് ബിജ്‌ലാനി, ശക്തി ഭട്‌നഗർ, മെഹ്‌നാസ് ഷെയ്ഖ്, പ്രേം രാജ് ജോഷി എന്നിവർ ചിത്രത്തിൻ്റെ സഹനിർമ്മാതാക്കളാണ്. ചിത്രം 2025 മെയ് 30 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. പിആർഒ- ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News