കൗമാരത്തിലേക്ക് കടക്കുന്ന മകന് ആശംസകള്‍ നേര്‍ന്ന് സൊണാലി

കൗമാരത്തിലേക്ക് കടക്കുന്ന മകന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സൊണാലി ബെന്ദ്രയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വൈറലാകുന്നു.

Last Updated : Aug 11, 2018, 04:40 PM IST
കൗമാരത്തിലേക്ക് കടക്കുന്ന മകന് ആശംസകള്‍ നേര്‍ന്ന് സൊണാലി

കൗമാരത്തിലേക്ക് കടക്കുന്ന മകന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സൊണാലി ബെന്ദ്രയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വൈറലാകുന്നു.

സൊണാലിയുടെ മകനായ രണ്‍വീറിന്‍റെ 13മത്തെ ജന്‍മദിനമാണിന്ന്. ഇരുവരും ഒരുമിച്ചല്ലാത്ത ആദ്യത്തെ പിറന്നാളാണിതെന്നും രണ്‍വീറിനെ കാണാന്‍ ഒരുപാട് ആഗ്രഹിക്കുന്നുവെന്നും താരം പോസ്റ്റില്‍ പറയുന്നു. 

ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. ചെറുപ്പകാലം മുതല്‍ ഇപ്പോള്‍ വരെ ഇരുവരും ചേര്‍ന്നെടുത്ത ചിത്രങ്ങളാണ് വീഡിയോയിലുള്ളത്.

'നീയിപ്പോള്‍ ഒരു കൗമാരക്കാരനായിരിക്കുകയാണ്. ആ യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ എനിക്ക് ഇനിയും കുറച്ച് സമയം വേണം. ഞാന്‍ നിന്നെയോര്‍ത്ത് എത്ര അഭിമാനിക്കുന്നുവെന്ന് എനിക്ക് പറഞ്ഞറിയിക്കാനാകില്ല'- സൊണാലി പറയുന്നു. 

പന്ത്രണ്ടു വയസുകാരനായ മകനോട് രോഗ വിവരത്തെക്കുറിച്ച് തുറന്നു പറഞ്ഞ നിമിഷത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പ് പങ്ക് വച്ചിരുന്നു സൊണാലി. പന്ത്രണ്ടു വയസ്സുകാരനായ മകന്‍ തന്‍റെ അസുഖ വിവരം അറിഞ്ഞതില്‍ പിന്നെ മുതിര്‍ന്ന ഒരാളെപ്പോലെ തന്‍റെ കാര്യങ്ങള്‍ എല്ലാം നോക്കുന്നു എന്നാണ് സൊണാലി കുറിച്ചത്.

ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി ന്യൂയോര്‍ക്കിലാണ് സൊണാലിയിപ്പോള്‍. കഴിഞ്ഞ ജൂലൈയിലാണ് അര്‍ബുദ രോഗബാധ സ്ഥിരീകരിച്ചുകൊണ്ടുള്ള വാര്‍ത്ത സൊണാലി പുറത്തുവിട്ടത്. 

1994ല്‍ 'ആഗ്' എന്ന ചിത്രത്തിലൂടെയാണ് സൊണാലി അഭിനയജീവിതം തുടങ്ങിയത്. 'ഹം സാത് സാത് ഹൈന്‍', 'സര്‍ഫറോഷ്', 'കല്‍ ഹോ ന ഹോ' തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയായ നടിയാണ് സൊണാലി.

വിവിധ ഭാഷകളിലായി എഴുപതോളം ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. നിരവധി ടെലിവിഷന്‍ ഷോകളിലും സജീവമായിരുന്നു. സംവിധായകന്‍ ഗോള്‍ഡി ബേല്‍ ആണ് സൊണാലിയുടെ ഭര്‍ത്താവ്.
 

 

 

 

 

 

 

 

 

 

 

 

Trending News