Soothravakyam Producer: 'ആദ്യ ചിത്രത്തിൽ തന്നെ നേരിട്ട അനുഭവം ഇങ്ങനെ, എനിക്ക് ഉറക്കമില്ല; 'സൂത്രവാക്യം' സിനിമയുടെ നിര്‍മാതാവ്

ശ്രീകാന്ത് കണ്ടര്‍ഗുള മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് സൂത്രവാക്യം.  

Written by - Zee Malayalam News Desk | Last Updated : Apr 21, 2025, 03:17 PM IST
  • ഇന്നലെ ഈസ്റ്ററിനോടനുബന്ധിച്ച് സിനിമയുടെ ഒരു പോസ്റ്റര്‍ പുറത്തിറക്കിയുന്നു.
  • വിൻസിയും ഷൈനും ഈ പോസ്റ്റർ ഷെയർ ചെയ്തില്ല.
  • അത് അവർ പ്രമോട്ട് ചെയ്യുന്നില്ലെന്ന് നിർമാതാവ്.
Soothravakyam Producer: 'ആദ്യ ചിത്രത്തിൽ തന്നെ നേരിട്ട അനുഭവം ഇങ്ങനെ, എനിക്ക് ഉറക്കമില്ല; 'സൂത്രവാക്യം' സിനിമയുടെ നിര്‍മാതാവ്

കൊച്ചി: നടി വിൻസി അലോഷ്യസും ഷൈൻ ടോം ചാക്കോയും പ്രമോഷനുമായി സഹകരിക്കുന്നില്ലെന്ന് 'സൂത്രവാക്യം' സിനിമയുടെ നിര്‍മാതാവ്. ഇരുവരും പ്രമോഷനുമായി സഹകരിക്കാത്തത് സിനിമയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് നിര്‍മ്മാതാവ് ശ്രീകാന്ത് കണ്ടര്‍ഗുള പറഞ്ഞു. 

'ഇന്നലെ ഈസ്റ്ററിനോടനുബന്ധിച്ച് സിനിമയുടെ ഒരു പോസ്റ്റര്‍ പുറത്തിറക്കിയുന്നു. വിൻസിയും ഷൈനും ഈ പോസ്റ്റർ ഷെയർ ചെയ്തില്ല. അത് അവർ പ്രമോട്ട് ചെയ്യുന്നില്ല. സെറ്റിലെ മയക്കുമരുന്നിനെ കുറിച്ചോ ലൈംഗികാതിക്രമത്തെ കുറിച്ചോ തനിക്കറിവില്ല. ഇവയെല്ലാം സിനിമയെ പ്രതികൂലമായാണ് ബാധിക്കുന്നത്. കൂടുതൽ മലയാള സിനിമകൾ നിർമ്മിക്കാനാണ് ഞാൻ കേരളത്തിലേക്കെത്തിയത്. എന്നാൽ ആദ്യ ചിത്രത്തിൽ തന്നെ താൻ നേരിടുന്ന അനുഭവം ഇങ്ങനെയാണ്. എന്ത് പറയണമെന്നറിയില്ല. കഴിഞ്ഞ മൂന്നുനാല് ദിവസമായി എനിക്ക് ഉറക്കമില്ല.' - ശ്രീകാന്ത് കണ്ടര്‍ഗുള പറഞ്ഞു.

ആന്ധ്രപ്രദേശില്‍ നിന്നുള്ള നടനും സംവിധായകനും നിര്‍മാതാവുമാണ് ശ്രീകാന്ത് കണ്ടര്‍ഗുള. മലയാളത്തില്‍ അദ്ദേഹം ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് സൂത്രവാക്യം.

Also Read: Maranamass: 'ചുരുക്കം ചിലർക്ക് മാത്രം സാധിക്കുന്ന ധീരത'; മരണമാസ്സിനെ അഭിനന്ദിച്ച് മുരളി ഗോപി

'സൂത്രവാക്യം' എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ലഹരി ഉപയോ​ഗിച്ച് ഷൈൻ ടോം ചാക്കോ തന്നോട് മോശമായി പെരുമാറിയതെന്ന് വിൻസി വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ ഷൈൻ അറസ്റ്റിലാകുന്നത്. 

ചിത്രീകരണത്തിനിടെ താൻ നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയതിന് നടി വിന്‍സി അലോഷ്യസിനെ അഭിനന്ദിച്ച് നേരത്തെ ശ്രീകാന്ത് കണ്ടര്‍ഗുള രം​ഗത്തെത്തിയിരുന്നു. തുറന്നു പറയാൻ നടി കാണിച്ച ധൈര്യത്തെ ബഹുമാനിക്കുന്നു. സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് പരാതി ലഭിച്ചിരുന്നില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിഷയത്തെ കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്ത

Trending News