വിവാഹക്ഷണക്കത്ത് പങ്കുവെച്ച് സൗഭാഗ്യ...

ഗുരുവായൂരില്‍ വെച്ച് ഫെബ്രുവരി 19, 20 തീയതികളിലാണ് വിവാഹം.   

Ajitha Kumari | Updated: Feb 17, 2020, 11:28 AM IST
വിവാഹക്ഷണക്കത്ത് പങ്കുവെച്ച് സൗഭാഗ്യ...

ടിക്-ടോക് വീഡിയകളിലൂടെ ആരാധകരുടെ കണ്ണിലുണ്ണിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്.  

സൗഭാഗ്യയുടെ വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.  സൗഭാഗ്യ സുഹൃത്തായ അര്‍ജുന്‍ സോമശേഖറിനെയാണ് വിവാഹം കഴിക്കുന്നത്‌. 

ഇപ്പോഴിതാ തന്‍റെ വിവാഹക്ഷണക്കത്ത്  ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് താരം.  ഗുരുവായൂരില്‍ വെച്ച് ഫെബ്രുവരി 19, 20 തീയതികളിലാണ് വിവാഹം. 

തമിഴ് ബ്രാഹ്മണ ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകളാണ് നടക്കുക.  പത്തുവര്‍ഷത്തോളമുള്ള സുഹൃത്ത് ബന്ധമാണ് ഇപ്പോള്‍ വിവാഹത്തില്‍ കലാശിക്കുന്നത്. ഇതിനിടയില്‍ സൗഭാഗ്യ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പ്രീവെഡ്ഡിങ്ങ് ഷൂട്ട് ഇരുകൈകളോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.

 

 
 
 
 

@arjunsomasekhar 

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on