സൗന്ദര്യ ഇനി വിശാഖന് സ്വന്തം; മനം നിറഞ്ഞ് അനുഗ്രഹിച്ച് രജനികാന്ത്!!

 വ്യവസായിയായ അശ്വിന്‍ രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. 

Updated: Feb 11, 2019, 05:06 PM IST
സൗന്ദര്യ ഇനി വിശാഖന് സ്വന്തം; മനം നിറഞ്ഞ് അനുഗ്രഹിച്ച് രജനികാന്ത്!!

ചെന്നൈ ലീലാ പാലസ് ഹോട്ടലില്‍ വെച്ച് നടന്ന വിവാഹ ചടങ്ങില്‍ സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

തമിഴിലെ യുവനടന്‍ വിശാഖന്‍ വനങ്കമുടിയാണ് സൗന്ദര്യയുടെ വരന്‍. വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച താരമാണ് വിശാഖന്‍.

ഇരുവരുടെയും രണ്ടാം വിവാഹമാണിത്. 2019 ല്‍ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വ്യവസായിയായ അശ്വിന്‍ രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. 

2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അശ്വിനുമായുള്ള ബന്ധത്തില്‍ സൗന്ദര്യയ്ക്ക് അഞ്ച് വയസ്സുകാരനായ മകനുണ്ട്.