രാകുല്‍ പ്രീതിനെ കണ്ടിട്ട് ഛര്‍ദ്ദിക്കാന്‍ വന്നു!!

സ്ത്രീകള്‍ക്ക് തുല്യ പ്രാധാന്യമുള്ള എന്‍ജികെയില്‍ രാകുല്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നതെന്നാണ് വിമര്‍ശകരുടെ അഭിപ്രായം.

Last Updated : Jun 6, 2019, 06:10 PM IST
രാകുല്‍ പ്രീതിനെ കണ്ടിട്ട് ഛര്‍ദ്ദിക്കാന്‍ വന്നു!!

സായ് പല്ലവി, രാകുല്‍ പ്രീത്, സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെല്‍വരാഘവന്‍ സംവിധാനം ചെയ്ത ചലച്ചിത്രമാണ് എന്‍ജികെ. മികച്ച പ്രതികരണങ്ങള്‍ നേടി നിറഞ്ഞ തീയറ്ററുകളില്‍ പ്രദര്‍ശന൦  തുടരുകയാണ് എന്‍ജികെ.

ഇതിനിടെ, ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാകുല്‍ പ്രീതിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ വിവാദ നായിക ശ്രീ റെഡ്ഡി. 

ചിത്രത്തില്‍ രാകുലിന്‍റെ പ്രകടനം തീരെ മോശമായിരുന്നുവെന്നും കണ്ടപ്പോള്‍ ഛര്‍ദ്ദിക്കാന്‍ വന്നെന്നുമാണ് ശ്രീറെഡ്ഡി പറയുന്നത്. 

എന്നാല്‍, മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സായ് പല്ലവി നന്നായി വേഷം കൈകാര്യം ചെയ്തുവെന്നും ശ്രീ റെഡ്ഡി പറഞ്ഞു. 

എന്‍ജികെ എന്നതിന് പകര൦ വൈജികെ എന്നാണ് ശ്രീ റെഡ്ഡി പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ചിത്രം കാണാതെയാണ് ശ്രീ റെഡ്ഡിയുടെ വിമര്‍ശനം എന്നാണ് ആരാധകര്‍ പറയുന്നത്. 

എന്നാല്‍, സ്ത്രീകള്‍ക്ക് തുല്യ പ്രാധാന്യമുള്ള എന്‍ജികെയില്‍ രാകുല്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നതെന്നാണ് വിമര്‍ശകരുടെ അഭിപ്രായം. 

തെലുങ്ക് ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ആരോപിച്ച് രംഗത്ത് വന്ന് ശ്രദ്ധ നേടിയ നടിയാണ് ശ്രീ റെഡ്ഡി.ഹൈദരാബാദ് ഫിലിം ചേ൦ബറിന് മുന്നില്‍ അര്‍ധനഗ്നയായി എത്തിയായിരുന്നു ശ്രീ റെഡ്ഡിയുടെ പ്രതിഷേധങ്ങള്‍ക്ക് തുടക്കം. 

തെലുങ്കിലെയും തമിഴിലേയും പ്രമുഖര്‍ക്ക് എതിരെയെല്ലാം ശ്രീ റെഡ്ഡി ആരോപണം ഉന്നയിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ നടത്തുന്ന ഇടപെടലിലൂടെ ശ്രീ റെഡ്ഡി ഇതിന് മുന്‍പും രാകുല്‍ പ്രീതിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.  

More Stories

Trending News