Azadi Release Date: ശ്രീനാഥ് ഭാസിയുടെ 'ആസാദി'ക്ക് റിലീസ് തിയതിയായി; ഈ മാസം തന്നെ തിയേറ്ററുകളിൽ

സൈജു കുറുപ്പ്, ലാൽ, വാണി വിശ്വനാഥ്, രവീണ രവി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.   

Written by - Zee Malayalam News Desk | Last Updated : May 7, 2025, 08:43 PM IST
  • ജോ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ പ്രതികാരത്തിന്റേയും അതിജീവനത്തിന്റേയും കഥ പറയുന്ന ചിത്രമാണ് ആസാദി.
  • ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സാ​ഗർ ആണ്.
Azadi Release Date: ശ്രീനാഥ് ഭാസിയുടെ 'ആസാദി'ക്ക് റിലീസ് തിയതിയായി; ഈ മാസം തന്നെ തിയേറ്ററുകളിൽ

ശ്രീനാഥ് ഭാസി നായകനാകുന്ന ആസാദിയുടെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. മെയ് 23നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിനോട് അനുബന്ധിച്ചുള്ളതാണ് പോസ്റ്റർ. നീതി നടപ്പാക്കി എന്ന് എഴുതിക്കൊണ്ടുള്ള പോസ്റ്ററാണ് പങ്കുവെച്ചിരിക്കുന്നത്. നേരത്തെ മെയ് 9ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. 

Add Zee News as a Preferred Source

ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസായിരുന്നു. ശ്രീനാഥ് ഭാസിയുടെ കരിയർ ബെസ്റ്റ് അഭിനയം ആയിരിക്കും ഈ ചിത്രത്തിലേതെന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജ നിർമിക്കുന്ന ചിത്രം സെൻട്രൽ പിക്ചേഴ്സാണ് തിയേറ്ററുകളിൽ എത്തിക്കുന്നത്.

ജോ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനാഥ് ഭാസി, ലാൽ, വാണി വിശ്വനാഥ്, രവീണ രവി എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ പ്രതികാരത്തിന്റേയും അതിജീവനത്തിന്റേയും കഥ പറയുന്ന ചിത്രമാണ് ആസാദി. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സാ​ഗർ ആണ്.

Also Read: Sarkeet Movie: മെലഡിയുമായി ഗോവിന്ദ് വസന്ത - ഷഹബാസ് അമൻ ടീം; സർക്കീട്ടിലെ പുതിയ ഗാനം എത്തി

സൈജു കുറുപ്പ്, വിജയകുമാർ, മാലാ പാർവതി,ജിലു ജോസഫ്, രാജേഷ് ശർമ്മ, അഭിറാം, അഭിൻ ബിനോ, ആശാ മഠത്തിൽ, ഷോബി തിലകൻ, ബോബൻ സാമുവൽ ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടൻ, ​ഗുണ്ടുകാട് സാബു, അഷ്ക്കർ അമീർ, തുഷാര തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മ്യൂസിക് 24x7 ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം നേടിയത്. സിനിമാട്ടോ​ഗ്രാഫി- സനീഷ് സ്റ്റാൻലി. സഹ നിർമ്മാതാക്കൾ- റമീസ് രാജ, രശ്മി ഫൈസൽ. എഡിറ്റർ- നൗഫൽ അബ്ദുള്ള. സം​ഗീതം- വരുൺ ഉണ്ണി. റീ റിക്കോഡിം​ഗ് മിക്സിം​ഗ്- ഫസൽ എ ബക്കർ. പ്രൊഡക്ഷൻ ഡിസൈനർ- സഹാസ് ബാല. സൗണ്ട് ഡിസൈൻ- സൗണ്ട് ഐഡിയാസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അബ്ദുൾ നൗഷാദ്.

ക്രിയേറ്റീവ് പ്രൊഡ്യൂസർ- റെയ്സ് സുമയ്യ റഹ്മാൻ. പ്രൊജക്റ്റ് ഡിസൈനർ- സ്റ്റീഫൻ വല്യാറ. പ്രൊഡക്ഷൻ കൺട്രോളർ- ആന്റണി എലൂർ. കോസ്റ്റ്യൂം- വിപിൻ ദാസ്. മേക്കപ്പ്- പ്രദീപ് ​ഗോപാലകൃഷ്ണൻ. ഡിഐ- തപ്സി മോഷൻ പിക്ച്ചേഴ്സ്. കളറിസ്റ്റ്- അലക്സ് വർ​ഗീസ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ- സജിത്ത് ബാലകൃഷ്ണൻ, ശരത്ത് സത്യ.

ചീഫ് അസോസിയേറ്റ് ക്യാമറാമാൻ- അഭിലാഷ് ശങ്കർ, ബെനിലാൽ ബാലകൃഷ്ണൻ. ഫിനാൻസ് കൺട്രോളർ- അനൂപ് കക്കയങ്ങാട്. സ്റ്റിൽസ്- ഷിജിൻ പി രാജ്, വി​ഗ്നേഷ് പ്രദീപ്. വിഎഫ്എക്സ്- കോക്കനട്ട് ബഞ്ച്. ട്രെയിലർ കട്ട്- ബ്ലെസ് തോമസ് മാവേലി. ഡിസൈൻ- 10 പോയിന്റസ്. പിആർഒ- പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News