കൊച്ചി : മലയാളത്തിൽ ഹിറ്റ് കോമഡി കോംബോ എന്ന പറയുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഒരേപോലെ വരുന്ന പേരാണ് മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട്. നാടോടിക്കാറ്റ് സിനിമയിൽ ഇരുവരും ചെയ്ത ദാസനെയും വിജയനെയും അറിയാത്ത മലയാളികൾ ഇല്ലെന്ന് തന്നെ പറയാം. അടുത്തിടെയാണ് നടൻ ശ്രീനിവാസനെ ആരോഗ്യം മോശമായതിനെ തുടർന്ന് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ശസ്ത്രിക്രിയയ്ക്കും മറ്റ് ചികിത്സക്കും ശേഷമാണ് മലയാളത്തിൽ എക്കാലത്തെയും മികച്ച എഴുത്തുകാരിൽ ഒരാളായ ശ്രീനിവാസൻ തന്റെ ആരോഗ്യം വീണ്ടെടുക്കാൻ തുടങ്ങിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെ ചികിത്സക്കിടെയിലുള്ള ശ്രീനിവാസന്റെ ചിത്രം സോഷ്യൽ മീഡിയ എത്തുകയും നിരവധി പേർ നടന്റെ ആരോഗ്യത്തിൽ ആശങ്ക പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിത ആരോഗ്യം വീണ്ടെടുത്ത നടൻ താരസംഘടനയായ അമ്മയുടെ വേദിയിൽ വീണ്ടുമെത്തിയിരിക്കുകയാണ്. ഒപ്പം തന്റെ പ്രിയ കൂട്ടായ മോഹൻലാലും സംവിധായകൻ സത്യൻ അന്തിക്കാടും ഉണ്ട്.


ALSO READ : Meera Vasudev : "ലാൽ സാർ ഒരു പെറ്റികോട്ട് മാത്രമായിരുന്നു ധരിച്ചത്"; തന്മാത്രയിൽ ആ രംഗം ചിത്രീകരിച്ചത് ഓർത്തെടുത്ത് മീര വാസുദേവ്


താരസംഘടനയായ അമ്മയും ടെലിവിഷൻ ചാനലായ മഴവിൽ മനോരമയും ചേർന്ന് സംഘടിപ്പിക്കുന്ന മഴവിൽ എന്ർടെയ്ൻമെന്റ് അവാർഡ് പരിപാടിയിലാണ് ശ്രീനിവാസൻ വീണ്ടും വേദിയിൽ എത്തിയിരിക്കുന്നത്. മമ്മൂട്ടി ഉൾപ്പെടെ അഭിനേതാക്കളുടെ വൻ നിര അണിനിരയ്ക്കുന്ന താരസംഘടനയുടെ അവാർഡ് നിശയ്ക്ക് മാറ്റുകൂട്ടിയത് ശ്രീനിവാസന്റെ സാന്നിധ്യവും ഒപ്പം പഴയ ആ ദാസന്റെയും വിജയന്റെയും ഓർമ്മപ്പെടുത്തലുമാണ്. അവാർഡ് പരിപാടിയുടെ പ്രൊമോ വീഡിയോയിലാണ് ശ്രീനിവാസൻ വീണ്ടും സ്റ്റേജിലേക്കെത്തുന്നുയെന്ന് കാണിച്ചിരിക്കുന്നത്. 



പിന്നാലെ ശ്രീനിവാസന് മോഹൻലാൽ സ്നേഹചുംബനം നൽകുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാകുകയും ചെയ്തു. മലയാള സിനിമ മേഖലയിലെ ഒട്ടുമിക്കവരും ഇന്നത്തെ ദാസന്റെയും വിജയന്റെയും ചിത്രം തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവക്കുകയും ചെയ്തു.


ALSO READ : Bermuda Song : "ചോദ്യചിഹ്നം പോലെ"; ബർമുഡയിലെ മോഹൻലാൽ പാടിയ ഗാനത്തിന്റെ സ്റ്റുഡിയോ കട്ട് പുറത്തുവിട്ടു


1987ലെ സത്യൻ അന്തിക്കാടിന്റെ നാടോടിക്കാറ്റ് കൂട്ടുകെട്ടിലാണ് മോഹൻലാൽ ശ്രീനിവാസൻ കോംബോയ്ക്ക് വലിയ ശ്രദ്ധ ലഭിക്കുന്നത്. വൻ വിജയമായി തീർന്ന ചിത്രത്തിന് മൂന്നാം ഭാഗം വരെ ഒരുക്കി. അതിന് മുമ്പ് പ്രിയദർശൻ ചിത്രങ്ങളായ പൂച്ചക്കൊരു മൂക്കുത്തി, അരം പ്ലസ് അരം കിന്നരം, മഴ പെയ്യുന്ന മദ്ദളം കൊട്ടുന്നു തുടങ്ങിയ ചിത്രങ്ങളിലൂടെ മെല്ലേ ഇരുവരും ഒരു ഹിറ്റ് കോംബോ സൃഷ്ടിച്ച് തുടുങ്ങിയത്. സത്യൻ അന്തിക്കാടിന്റെ തന്നെ ചിത്രങ്ങളായ ടിപി ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സക്കൻഡ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും നിരവധി കോമഡി നിമിഷങ്ങൾ ഒരുക്കിയിരുന്നു. എറ്റവും അവസാനമായി ഒരു നാൾ വരും, റോഷൻ ആൻഡ്രൂസിന്റെ ഇവിടം സ്വർഗ്ഗമാണ്, ഉദയനാണ് താരം എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ച അഭിനയിച്ചത്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.