തമന്ന കാമുകി, ലാവണ്യ ഭാര്യ, ഗർഭിണിയായത് പലതവണ; വ്യാജപ്രചരണം നടത്തിയ യുവാവ് അറസ്റ്റിൽ

ലാവണ്യ മൂന്ന് തവണ ​ഗർഭിണിയായെന്നും അബോർഷൻ ചെയ്തുവെന്നും ഇയാൾ പറഞ്ഞു. 

Last Updated : Jul 25, 2020, 01:48 PM IST
തമന്ന കാമുകി, ലാവണ്യ ഭാര്യ, ഗർഭിണിയായത് പലതവണ; വ്യാജപ്രചരണം നടത്തിയ യുവാവ് അറസ്റ്റിൽ

സമൂഹമാധ്യമങ്ങളിൽ എന്തും വിളിച്ചു പറയാം എന്ന സ്ഥിതിലേക്കാണ് ലോകം ഇന്ന് നീങ്ങുന്നത്. മനസ്സിൽ തോന്നുന്നതെല്ലാം വിളിച്ച പറയാനുള്ള ഒരു മീഡിയം ആയി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ. അത് പോലൊരു വിഷയമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

നടിമാരായ തമന്ന ഭാട്ടിയ, ലാവണ്യ ത്രിപാഠി എന്നിവർക്കെതിരേ വ്യാജ പ്രചരണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തെലുങ്ക് യുട്യൂബറായ ശ്രീരാമോജു സുനിഷിതിനെയാണ് ലാവണ്യയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്.

Also Read: പ്രഭാസ് ചിത്രത്തിൽ ദീപികയുടെ പ്രതിഫലം 20 കോടി?

തമന്ന തന്റെ കാമുകിയായിരുന്നുവെന്നും ലാവണ്യ ത്രിപാഠിയെ താൻ വിവാഹം ചെയ്തുവെന്നുമാണ് ഇയാൾ സാമൂഹിക മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത്. ലാവണ്യ മൂന്ന് തവണ ​ഗർഭിണിയായെന്നും അബോർഷൻ ചെയ്തുവെന്നും ഇയാൾ പറഞ്ഞു. തുടർന്ന് ലാവണ്യ ഇയാൾക്കെതിരേ പോലീസിൽ പരാതി നൽകുകയായിരുന്നു.

മുൻപ് സുജീത്ത് സംവിധാനം ചെയ്ത പ്രഭാസ് ചിത്രം സാഹോയിൽ താനായിരുന്നു നായകൻ ആകേണ്ടിയിരുന്നത് എന്നും എന്നാൽ പ്രഭാസ് തന്റെ സ്വാധീനം ഉപയോ​ഗിച്ച് വേഷം തട്ടിയെടുത്തുവെന്നും ഇയാൾ ആരോപിച്ചിരുന്നു.

More Stories

Trending News