കുടുംബത്തിനൊപ്പം പിറന്നാളാഘോഷം; ലാലേട്ടന് ഊണ് വാരികൊടുത്ത് സുചിത്ര!

കൊറോണ വൈറസ് ലോക്ക്ഡൌണിനെ തുടര്‍ന്ന് വീട്ടില്‍ തന്നെയായിരുന്നു മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാലിന്‍റെ പിറന്നാള്‍ ആഘോഷം. 

Updated: May 22, 2020, 10:59 AM IST
കുടുംബത്തിനൊപ്പം പിറന്നാളാഘോഷം; ലാലേട്ടന് ഊണ് വാരികൊടുത്ത് സുചിത്ര!

ചെന്നൈ: കൊറോണ വൈറസ് ലോക്ക്ഡൌണിനെ തുടര്‍ന്ന് വീട്ടില്‍ തന്നെയായിരുന്നു മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാലിന്‍റെ പിറന്നാള്‍ ആഘോഷം. 

കേക്ക് മുറിച്ചും, സദ്യ കഴിച്ചുമാണ് വ്യാഴാഴ്ച മോഹന്‍ലാല്‍ പിറന്നാള്‍ ആഘോഷിച്ചത്. ഭാര്യ സുചിത്ര, മകന്‍ പ്രണവ് മോഹന്‍ലാല്‍, സുഹൃത്തും സംവിധായകനുമായ പ്രിയദര്‍ശന്‍, ബന്ധുക്കളായ അനിത, മോഹന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു പിറന്നാളാഘോഷം. 

ചെന്നൈയിലെ തന്റെ വസതിയിലാണ് മോഹന്‍ലാല്‍ ലോക്ക്ഡൌണ്‍ കാലം ചിലവഴിക്കുന്നത്. ഇവിടെയായിരുന്നു പിറന്നാള്‍ ആഘോഷവും. 

WHO എക്സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനായി ഡോക്ടര്‍ സാബ്, നിയമനം വെള്ളിയാഴ്ച

വീട്ടുജോലിക്കാരന് കൊറോണ: ബോണി കപൂറും കുടുംബവും ക്വാറന്‍റീനില്‍..... 

 

പിറന്നാള്‍ ആഘോഷിക്കാനായി പ്രിയദര്‍ശന്‍ മാത്രമാണ് മോഹന്‍ലാലിന്‍റെ വസതിയില്‍ നേരിട്ടെത്തിയത്. മറ്റ് സുഹൃത്തുക്കളും ബന്ധുക്കളും വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത്. 

കേക്ക് മുറിക്കലിന് പുറമേ വിഭവസമൃദ്ധമായ സദ്യയും മോഹന്‍ലാലിന്‍റെ വസതിയില്‍ ഒരുക്കിയിരുന്നു. യൂട്യൂബ് ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങള്‍ ഏറെ ആഘോഷപൂര്‍വ്വം തങ്ങളുടെ പ്രിയ നായകന്‍റെ പിറന്നാള്‍ കൊണ്ടാടുമ്പോഴും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത് വളരെ ലളിതവും സ്വകാര്യവുമായ ഒരു ആഘോഷമായിരുന്നു. 

ആഘോഷത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കേക്ക് മുറിക്കുന്നതിന്‍റെയും സദ്യ കഴിക്കുന്നതിന്‍റെയും ചിത്രങ്ങള്‍ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.