അർജുൻ അശോകൻ, സൈജു കുറുപ്പ്, ബാലു വർഗീസ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സുമതി വളവിന്റെ ടീസർ പുറത്തുവിട്ടു. അർജുൻ അശോകന്റെ കഥാപത്രത്തിന്റെ പ്രണയകഥയിലൂടെ തുടങ്ങുന്ന ടീസർ പിന്നീട് ത്രില്ലടിപ്പിക്കുന്നതാണ് കാണുന്നത്. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പാലക്കാട്ടെ കൊല്ലങ്കോട്, നെൻമാറ, ഗ്രാമങ്ങളിലും, പൊള്ളാച്ചിയിലുമായാണ് നടന്നത്. മെയ് 8ന് ചിത്രം തിയേറ്ററുകളിലെത്തും.
വൻവിജയം നേടിയ മാളികപ്പുറത്തിന് ശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും സുമതി വളവിൻ്റെ പ്രാധാന്യം വർധിക്കുന്നു. മാളികപ്പുറത്തിന് തിരക്കഥ രചിച്ച അഭിലാഷ് പിള്ള തന്നെയാണ് ഈ ചിത്രത്തിൻ്റെയും തിരക്കഥ രചിച്ചിരിക്കുന്നത്. നാട്ടിൽ ഏറെ ചർച്ചാവിഷയമാകുകയും ഭയത്തിൻ്റെയും, ദുരൂഹതകളുടേയും പശ്ചാത്തലവുമുള്ള സുമതി വളവിൻ്റെ പിന്നാമ്പുറങ്ങളിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത്.
ത്രില്ലർ സ്വഭാവമാണ് ചിത്രത്തിനുള്ളത്. എന്നാൽ ചിരിയും, ചിന്തയും, സന്തോഷവും പകരുന്ന ഒരു പശ്ചാത്തലംകൂടി ഈ ചിത്രത്തിലുണ്ട്. നർമ്മവും, ഹൊറർ ത്രില്ലറുമൊക്കെ കൂട്ടിച്ചേർത്ത ഒരു ക്ലീൻ എൻ്റെർടൈനറാകും ചിത്രം. വാട്ടർമാൻ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് തിങ്ക് സ്റ്റുഡിയോസ്സാണ് ചിത്രം നിർമ്മിക്കുന്നത്. മൂന്നുകാലഘട്ടങ്ങളിലായിട്ടാണ് ചിത്രത്തിൻ്റെ കഥാപുരോഗതി.
Also Read: Padakkalam Trailer: ക്യാമ്പസ് പശ്ചാത്തലത്തിൽ 'പടക്കളം' എത്തുന്നു; മെയ് 8ന് റിലീസ്, ട്രെയിലർ
അർജുൻ അശോകൻ, സൈജുക്കുറുപ്പ്, ബാലു വർഗീസ് എന്നിവരെ കൂടാതെ ഗോകുൽ സുരേഷ്, ശ്രാവൺ മുകേഷ്, നന്ദു, കോട്ടയം രമേഷ് ശ്രീജിത്ത് രവി, സാദിഖ്, ബോബി കുര്യൻ (പണി ഫെയിം) ഗോപികാ അനിൽ, സ്മിനു സിജോ, ജസ്‌ന ജയദീഷ്, സിജോ റോസ്, അനിയപ്പൻ, ജയകൃഷ്ണൻ, ശിവദ, ജൂഹി ജയകുമാർ, സുമേഷ് ചന്ദ്രൻ, ഗീതി സംഗീത, സന്ദീപ്, മനോജ് കുമാർ, അശ്വതി അഭിലാഷ്, ജയ് റാവു എന്നിവരാണ് താരനിരയിലെ പ്രമുഖർ. സംഗീതം - രഞ്ജിൻ രാജ്. ശങ്കർ പി.വി. ഛായാഗ്രഹണവും ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - അജയ് മങ്ങാട്. മേക്കപ്പ് - ജിത്തു പയ്യന്നൂർ. കോസ്റ്റ്യും - ഡിസൈൻ സുജിത് മട്ടന്നൂർ. പ്രൊഡക്ഷൻ മാനേജർ നികേഷ് നാരായണൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഷാജി കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് കൊടുങ്ങല്ലൂർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.