close

News WrapGet Handpicked Stories from our editors directly to your mailbox

മക്കള്‍ക്കെതിരെ ട്രോള്‍; മറുപടി നല്‍കി സണ്ണി ലിയോണ്‍!!

സ്വകാര്യ ചാനല്‍ റിയാലിറ്റി ഷോയായ ബിഗ്‌ ബോസിലൂടെ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി, ബോളിവുഡില്‍ ചുവടുറപ്പിച്ച താരമാണ് സണ്ണി ലിയോണ്‍. 

Sneha Aniyan | Updated: Apr 24, 2019, 10:49 AM IST
മക്കള്‍ക്കെതിരെ ട്രോള്‍; മറുപടി നല്‍കി സണ്ണി ലിയോണ്‍!!

സ്വകാര്യ ചാനല്‍ റിയാലിറ്റി ഷോയായ ബിഗ്‌ ബോസിലൂടെ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി, ബോളിവുഡില്‍ ചുവടുറപ്പിച്ച താരമാണ് സണ്ണി ലിയോണ്‍. 

എന്നാല്‍, ഒരു പോണ്‍സ്റ്റാറിന് ലഭിക്കുന്നതിനുമപ്പുറമുള്ള  പ്രേക്ഷക സ്വീകാര്യതയും സ്നേഹവുമാണ് സണ്ണി ലിയോണിന് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. 

മറുവശത്ത്, പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചെന്ന കാരണത്താല്‍ നിരവധി വിമര്‍ശനങ്ങളും ട്രോളുകളും താരം നേരിടേണ്ടി വന്നിട്ടുമുണ്ട്.

ഇപ്പോഴിതാ, താരത്തിനെതിരെയുള്ള ട്രോളുകള്‍ മക്കള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. അടുത്തിടെ മക്കള്‍ക്കെതിരെ വന്ന ഒരു ട്രോളിന് സണ്ണി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.

ബോളിവുഡ് താരം അര്‍ബാസ് ഖാന്‍ അവതാരകനായെത്തുന്ന ചാറ്റ് ഷോയ്ക്കിടെയാണ് താരം  ട്രോളിന് മറുപടി നല്‍കിയത്. 

"മറ്റെല്ലാ മാര്‍ഗങ്ങളും ഇല്ലാതായാല്‍ സണ്ണി ലിയോണ്‍ കുടുംബ  ബിസിനസ് തന്‍റെ മക്കള്‍ക്ക് ഏറ്റവും ഒടുവില്‍ നിര്‍ദ്ദേശിക്കൂ" എന്നായിരുന്നു ട്രോള്‍.

ഇന്ത്യൻ സിനിമയുടെ ഭാഗമാകണമെന്ന് മക്കള്‍ ആഗ്രഹിച്ചാല്‍ അതൊരു വലിയ കാര്യമായിട്ടാണ്‌ താന്‍ കാണുന്നതെന്നായിരുന്നു സണ്ണിയുടെ മറുപടി. 

കൂടാതെ, താൽപര്യമുണ്ടെങ്കിൽ തന്‍റെ കോസ്മെറ്റിക്സ്, പെർപ്യൂം ബിസിനസുകള്‍ അവരെ ഏൽപ്പിക്കും. അതൊരു കുടുംബ ബിസിനസ്സ് ആയിട്ടാണ് തനിയ്ക്ക് തോന്നുന്നതെന്നും താരം വ്യക്തമാക്കി.

മറ്റുള്ളവരോട് കാരുണ്യവും അലിവും ഉള്ള നല്ല മനുഷ്യരായി അവരെ വളര്‍ത്തിയെടുക്കുക എന്നതാണ് തന്‍റെ ജീവിതലക്ഷ്യമെന്നും അവര്‍ അഡള്‍ട് സിനിമാ മേഖലയില്‍ ജോലി ചെയ്യുമോ എന്ന കാര്യത്തില്‍ തനിക്ക് സംശയമാണെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.