Video: സണ്ണി ലിയോണിന്‍റെ വ്യത്യസ്തമായ ഗണേശ ചതുര്‍ഥി ആഘോഷം

വ്യത്യസ്തമായ ഗണേശ ചതുര്‍ഥി ആഘോഷത്തിന്‍റെ വീഡിയോ പങ്ക് വെച്ച് ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും.

Last Updated : Sep 13, 2018, 05:25 PM IST
Video: സണ്ണി ലിയോണിന്‍റെ വ്യത്യസ്തമായ ഗണേശ ചതുര്‍ഥി ആഘോഷം

വ്യത്യസ്തമായ ഗണേശ ചതുര്‍ഥി ആഘോഷത്തിന്‍റെ വീഡിയോ പങ്ക് വെച്ച് ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും.

മുംബൈയിലെ തങ്ങളുടെ പുതിയ വീട്ടിലേക്ക് താമസം മാറിക്കൊണ്ടാണ് ഇരുവരും ഇത്തവണ ഗണേശ ചതുര്‍ഥി ആഘോഷിക്കുന്നത്. ഈ ഉത്സവം ആഘോഷിക്കേണ്ടതിന്‍റെ നിയമങ്ങളും ചടങ്ങുകളുമൊന്നും എനിക്കറിയില്ല എന്ന് പറഞ്ഞു കൊണ്ടാണ് പുതിയ വീട്ടിലേക്ക് മാറുന്ന വിവരം സണ്ണി ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

ചടങ്ങുകളും നിയമങ്ങളും... അല്ലെങ്കില്‍ ഇന്നത്തെ ദിവസം എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നൊന്നും എനിക്കറിയില്ല. പക്ഷെ ഞാനും ഡാനിയലും ഗണേശ ചതുര്‍ഥി ആഘോഷിക്കുന്നത് മുംബൈയിലെ ഞങ്ങളുടെ പുതിയ വീട്ടിലേക്ക് താമസം മാറ്റിക്കൊണ്ടാണ്.

എല്ലാവര്‍ക്കും നല്ലൊരു ഗണേശ ചതുര്‍ഥി ആശംസിക്കുന്നു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ- വീഡിയോ പങ്ക് വെച്ചുക്കൊണ്ട് സണ്ണി പറഞ്ഞു. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ തന്‍റെ കൈകളില്‍ സണ്ണിയെ വാരിയെടുത്തുകൊണ്ടാണ് വീടിനകത്തെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുന്നത്.

കഴിഞ്ഞ വർഷം തന്‍റെ 36മത്തെ പിറന്നാൾ ദിനത്തിൽ സണ്ണി ലോസ് ആഞ്ചലീസിൽ പുതിയൊരു ബംഗ്ലാവ് വാങ്ങിയിരുന്നു. അഞ്ച് കിടപ്പുമുറികളും സ്വിമ്മിംഗ് പൂളും ഹോം തിയ്യറ്ററും പൂന്തോട്ടവുമെല്ലാം ഉള്‍പ്പെടുന്ന വീട് ഹോളിവുഡ് നിലകൊള്ളുന്ന ബെവേളി ഹില്‍സിന് വളരെ അടുത്തായിരുന്നു.

 

Trending News