സീറ്റ് ബെല്‍റ്റ്‌ ധരിച്ചില്ല; രജനികാന്തിനു 100 രൂപ പിഴ, അടച്ചത് ഒരു മാസത്തിന് ശേഷം!!

സീറ്റ് ബെല്‍റ്റ്‌ ധരിക്കാതെ വാഹനമോടിച്ച രജനികാന്തില്‍ നിന്നും നൂറു രൂപ മാത്രം പിഴയീടാക്കി ചെന്നൈ ട്രാഫിക് പോലീസ്. 

Last Updated : Jul 25, 2020, 02:34 PM IST
  • ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് പോകാന്‍ പാസ് വേണമെന്ന നിബന്ധന താരങ്ങള്‍ക്ക് ബാധകമല്ലേ? എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം.
സീറ്റ് ബെല്‍റ്റ്‌ ധരിച്ചില്ല; രജനികാന്തിനു 100 രൂപ പിഴ, അടച്ചത് ഒരു മാസത്തിന് ശേഷം!!

സീറ്റ് ബെല്‍റ്റ്‌ ധരിക്കാതെ വാഹനമോടിച്ച രജനികാന്തില്‍ നിന്നും നൂറു രൂപ മാത്രം പിഴയീടാക്കി ചെന്നൈ ട്രാഫിക് പോലീസ്. 

ജൂണ്‍ 26നു നല്‍കിയ നൂറു രൂപയുടെ ചെല്ലാന്‍ ഒരു മാസങ്ങള്‍ക്ക് ശേഷമാണ് അടച്ചത്. പുതിയ കാറായ ലംബോര്‍ഗിനി ഉറൂസ് ഓടിക്കുന്ന രജനികാന്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

പിന്നീടു ഈ കാറിനു മുന്‍പില്‍ മകള്‍ക്കും കുടുംബത്തിനൊപ്പം നില്‍ക്കുന്ന രജനികാന്തി(Rajinikanth)ന്റെ ഫോട്ടോയും വൈറലായിരുന്നു. കേളംമ്പക്കത്തുള്ള ഫാം ഹൗസിലേക്കാണ് താര൦ കാറുമായി പോയതെന്നാണ് റിപ്പോര്‍ട്ട്. 

ജില്ല വിട്ട് പുറത്ത് പോകാനുള്ള ഇ-പാസ് രാജനികാന്തിനുണ്ടയിരുന്നോ എന്നും ആരാധകര്‍ ചോദ്യം ഉന്നയിക്കുന്നുണ്ട്‌. ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് പോകാന്‍ പാസ് വേണമെന്ന നിബന്ധന താരങ്ങള്‍ക്ക് ബാധകമല്ലേ? എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം.

More Stories

Trending News