'കടുവാക്കുന്നിൽ കുറുവാച്ചൻ' മാസ്സ് ലുക്കിൽ സുരേഷ് ഗോപി

നേരത്തെ നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന കാവലിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ചിത്രത്തിലും മാസ് റോളിലാണ് സുരേഷ് ​ഗോപി

Last Updated : Jun 26, 2020, 02:42 PM IST
'കടുവാക്കുന്നിൽ കുറുവാച്ചൻ' മാസ്സ് ലുക്കിൽ സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിൽ മറ്റൊരു സമ്മാനവുമായി ടോമിച്ചന്‍ മുളകുപാടം. സുരേഷ്‌ ഗോപിയുടെ കരിയറിലെ 250-ാമത്തെ ചിത്രത്തിലെ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ' കടുവാക്കുന്നേല്‍ കുറുവാച്ചന്‍' എന്ന മാസ് കഥാപാത്രത്തിന്റെ ലുക്കാണ് ടോമിച്ചന്‍ മുളകുപാടം തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.

Happy Birthday dear Suresh Gopi and looking forward to begin the shoot of our project as soon as possible. Stay tuned for #SG250 motion poster today evening @ 6 P M

Posted by Tomichan Mulakuppadam on Thursday, June 25, 2020

ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് പ്ലാമൂട്ടിലാണ്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഉടനെ പുറത്തിറക്കും. തെലുങ്ക് സംഗീത സംവിധായകൻ ഹര്‍ഷവര്‍ധന്‍ രാമേശ്വറാണ് ചിത്രത്തിന് സം​ഗീതം ഒരുക്കുന്നത്. ഷിബിന്‍ ഫ്രാന്‍സിസിന്റേതാണ് തിരക്കഥ. 

നേരത്തെ നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന കാവലിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ചിത്രത്തിലും മാസ് റോളിലാണ് സുരേഷ് ​ഗോപി(Suresh Gopi) എത്തുന്നത്.ഇതിന് പുറമെ രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും സുരേഷ് ​ഗോപിയാണ് നായകൻ.

സുരേഷ് ഗോപി ഇന്ന് അറുപത്തിയൊന്നാം പിറന്നാളാണ് ആഘോഷിക്കുന്നത്. 1959 ജൂൺ 26 ന് കൊല്ലം ജില്ലയിലാണ് സുരേഷ് ഗോപിയുടെ ജനനം.  അദ്ദേഹം ആദ്യമായി സിനിമയിൽ കാലൂന്നിയത് 1965 ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെയാണ്.  ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം. 

Trending News