Janaki vs State Of Kerala: അനുപമ പരമേശ്വരൻ വീണ്ടും മലയാളത്തിലേക്ക്; "ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള" റിലീസിനൊരുങ്ങി

Janaki vs State of Kerala Release: അനുപമ പരമേശ്വരൻ, ദിവ്യ പിള്ള,  ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 15, 2025, 11:02 AM IST
  • ഒരു കോർട്ട് റൂം ഡ്രാമ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്
  • കോടതിയിൽ അരങ്ങേറുന്ന നിയമയുദ്ധമാണ് ഈ ചിത്രം
Janaki vs State Of Kerala: അനുപമ പരമേശ്വരൻ വീണ്ടും മലയാളത്തിലേക്ക്; "ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള" റിലീസിനൊരുങ്ങി

"ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള" എന്ന ചിത്രം ജൂൺ 27ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് "ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള". കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമിക്കുന്നത്. ജെ. ഫാനീന്ദ്ര കുമാർ ആണ് ചിത്രത്തിന്റെ നിർമ്മാതാവ്.

Add Zee News as a Preferred Source

ചിത്രത്തിന്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള,  ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ഒരു ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിൽ നായികയായി എത്തുന്ന ചിത്രമാണിത്. ഒരു കോർട്ട് റൂം ഡ്രാമ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന.

ചിത്രത്തിന്റെ നേരത്തേ പുറത്ത് വന്ന മോഷൻ പോസ്റ്ററും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സുരേഷ് ഗോപിയുടെ 253ാം ചിത്രമാണിത്. ഒരു ലീഗൽ ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ടീസർ നൽകുന്ന സൂചന കോടതിയിൽ അരങ്ങേറുന്ന നിയമയുദ്ധമാണ് ഈ ചിത്രം എന്നാണ്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്,  മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്,  ബാലാജി ശർമ, രതീഷ് കൃഷ്ണൻ, ഷഫീർ ഖാൻ, മഞ്ജു ശ്രീ നായർ, ജയ് വിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ചിത്രം ആ​ഗോളതലത്തിൽ റിലീസ് ചെയ്യും.

ALSO READ: മാത്യു തോമസ് നായകനാകുന്ന നൈറ്റ് റൈഡേഴ്സ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്. ഛായാഗ്രഹണം- റെനഡിവേ. എഡിറ്റിംഗ്- സംജിത് മുഹമ്മദ്. പശ്‌ചാത്തല സംഗീതം- ജിബ്രാൻ. സംഗീതം- ഗിരീഷ് നാരായണൻ. മിക്സ്- അജിത് എ ജോർജ്. സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ. കലാസംവിധാനം- ജയൻ ക്രയോൺ. ചീഫ് അസോസിയേറ്റ്സ്-  രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ. പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ. സംഘട്ടനം - മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ.

നൃത്തസംവിധാനം- സജിന മാസ്റ്റർ. വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു. വസ്ത്രങ്ങൾ- അരുൺ മനോഹർ. മേക്കപ്പ്- പ്രദീപ് രംഗൻ. അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ. വിഎഫ്എക്സ്- ഐഡൻറ് ലാബ്സ്. ഡിഐ- കളർ പ്ലാനറ്റ്. സ്റ്റിൽസ്- ജെഫിൻ ബിജോയ്. മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്. മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്. ഓൺലൈൻ പ്രൊമോഷൻ- ആനന്ദു സുരേഷ്, ജയകൃഷ്ണൻ ആർ. കെ. വിഷ്വൽ പ്രമോഷൻ- സ്‌നേക് പ്ലാന്റ് എൽഎൽസി. പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News