Janaki vs State of Kerala: മറ്റൊരു തീപ്പൊരി അവതാരം; സുരേഷ് ഗോപിയുടെ 'ജെ എസ് കെ' ജൂൺ 27ന്

JSK Movie Release Date: സുരേഷ് ഗോപി അവസാനമായി വക്കീൽ വേഷം അണിഞ്ഞത് 2006 ൽ ഷാജി കൈലാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിലാണ്.‌‌

Written by - Zee Malayalam News Desk | Last Updated : Jun 18, 2025, 12:59 PM IST
  • 19 വർഷങ്ങൾ കഴിഞ്ഞാണ് സുരേഷ്ഗോപി വക്കീൽ വേഷം ചെയ്യുന്നത്
  • നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്
Janaki vs State of Kerala: മറ്റൊരു തീപ്പൊരി അവതാരം; സുരേഷ് ഗോപിയുടെ 'ജെ എസ് കെ' ജൂൺ 27ന്

സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന 'ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' ജൂൺ 27ന് തിയേറ്ററുകളിലെത്തും. കോർട്ട് റൂം ത്രില്ലർ ചിത്രമായ 'ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' പ്രവീൺ നാരായണൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമിക്കുന്നത്. ജെ. ഫനീന്ദ്ര കുമാർ ആണ് ചിത്രത്തിന്റെ നിർമാതാവ്.

സുരേഷ് ഗോപിയുടെ മകൻ മാധവും 'ജെഎസ്‍കെ'യിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ടീസറും മികച്ച അഭിപ്രായം നേടിയിരുന്നു. സുരേഷ് ഗോപിയുടേതായി പുറത്തിറങാനിരിക്കുന്ന ഒരു മാസ് പ്ലേ ആയിരിക്കും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. ഫാമിലി ഓഡിയൻസിനെയും യൂത്ത് ഓഡിയൻസിനെയും ഒരുപോലെ ചിത്രം ആകർഷിക്കുമെന്നാണ് ടീസർ കണ്ട് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

ALSO READ: ചിരിച്ച് ചിരിച്ച് മരിച്ച്... പൊട്ടിച്ചിരിപ്പിച്ച് 'വ്യസനസമേതം ബന്ധുമിത്രാദികൾ‘

ചിത്രത്തിന്റെ പുറത്ത് വന്ന അപ്ഡേറ്റുകൾ വച്ച് നോക്കുമ്പോൾ ചിന്താമണി കൊലക്കേസിനെ ഓർമ്മപ്പെടുത്തുന്നുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. 2006 ൽ ഷാജി കൈലാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി അവസാനമായി വക്കീൽ വേഷം അണിഞ്ഞത്. ലാൽ കൃഷ്ണ വിരടിയാർ എന്ന സൈക്കോട്ടിക് വിജിലൻ്റ് അഭിഭാഷകനായാണ് ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിൽ സുരേഷ് ഗോപി എത്തിയിരുന്നത്.

ചിന്താമണി കൊലക്കേസിന് ശേഷം 19 വർഷങ്ങൾ കഴിഞ്ഞാണ് സുരേഷ്ഗോപി വീണ്ടുമൊരു വക്കീൽ വേഷം ചെയ്യുന്നത്. നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണ് 'ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'. ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരും ചിത്രത്തിൽ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ALSO READ: അനുപമ പരമേശ്വരൻ വീണ്ടും മലയാളത്തിലേക്ക്

അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, രതീഷ് കൃഷ്ണന്‍, ഷഫീര്‍ ഖാന്‍, മഞ്ജുശ്രീ നായര്‍, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്‍ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്. ഛായാഗ്രഹണം- റെനഡിവേ. എഡിറ്റിംഗ്- സംജിത് മുഹമ്മദ്. പശ്‌ചാത്തല സംഗീതം- ജിബ്രാൻ. സംഗീതം- ഗിരീഷ് നാരായണൻ. മിക്സ്- അജിത് എ ജോർജ്. സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ. കലാസംവിധാനം- ജയൻ ക്രയോൺ. ചീഫ് അസോസിയേറ്റ്സ്- രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ.

ALSO READ: മാത്യു തോമസ് നായകനാകുന്ന നൈറ്റ് റൈഡേഴ്സ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ. സംഘട്ടനം - മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ. നൃത്തസംവിധാനം- സജിന മാസ്റ്റർ. വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു. വസ്ത്രങ്ങൾ- അരുൺ മനോഹർ. മേക്കപ്പ്- പ്രദീപ് രംഗൻ. അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ.

വിഎഫ്എക്സ്- ഐഡൻറ് ലാബ്‍സ്. ഡിഐ- കളർ പ്ലാനറ്റ്. സ്റ്റിൽസ്- ജെഫിൻ ബിജോയ്. മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്. ഓൺലൈൻ പ്രൊമോഷൻ- ആനന്ദു സുരേഷ്, ജയകൃഷ്‍ണൻ ആർ. കെ. വിഷ്വൽ പ്രമോഷൻ- സ്‌നേക് പ്ലാന്റ് എൽഎൽസി. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News