വനിതയുടെ പരാതിയിൽ അറസ്റ്റിലായ സുര്യാദേവിക്ക് കോവിഡ്, ജാമ്യം കിട്ടിയതോടെ മുങ്ങി, നട്ടം തിരിഞ്ഞ് പോലീസ്

മൊബെെൽ സ്വിച്ച് ഓഫ് ചെയ്തതിനാൽ പോലീസിന് ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സൂര്യദേവി വിവരം അറിഞ്ഞിട്ടില്ലെങ്കിൽ ഇവരുമായി സമ്പർക്കം പുലർത്തുന്നവർക്കും കോവിഡ് പിടിപെടാം. 

Last Updated : Jul 26, 2020, 02:21 PM IST
വനിതയുടെ പരാതിയിൽ അറസ്റ്റിലായ സുര്യാദേവിക്ക് കോവിഡ്, ജാമ്യം കിട്ടിയതോടെ മുങ്ങി, നട്ടം തിരിഞ്ഞ് പോലീസ്

നടി വനിത വിജയകുമാറിൻ്റെ പരാതിയിൽ അറസ്റ്റിലായ സൂര്യദേവിക്ക് കോവിഡ് സ്ഥിരീകരിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കും കുടുംബത്തിനുമെതിരേ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും വധഭീഷണി ഉയർത്തിയെന്നും ആരോപിച്ചായിരുന്നു  വനിത പരാതി നൽകിയത്. വനിതയുടെ പരാതിയിൽ വടപളനി പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. 

അറസ്റ് ചെയ്തതിന് ശേഷം ഇവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. തുടർന്നാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സൂര്യദേവിയെ ചോദ്യം ചെയ്ത പോലീസ് ഉദ്യോ​ഗസ്ഥയ്ക്കും കോവിഡ് സ്ഥീരീകരിച്ചിരിക്കുകയാണ്. വനിതയും കുടുംബവും പോലീസ് സ്റ്റേഷനിൽ പോയതിനാൽ ടെസ്റ്റ് നടത്തുകയും റിസൾട്ട് നെഗറ്റീവ് ആണെന്ന് അറിയിക്കുകയും ചെയ്തു.

Also Read: നയൻതാരയെ അപമാനിച്ച് ട്വീറ്റ്, മിനിറ്റുകൾക്കുള്ളിൽ ട്വിറ്റർ പൂട്ടി വനിത വിജയകുമാർ

മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് സൂര്യദേവിക്ക് ജാമ്യം കിട്ടിയത്. ജാമ്യം കിട്ടിയതിന് ശേഷം ഇവർ അപ്രത്യക്ഷയായി. മൊബെെൽ സ്വിച്ച് ഓഫ് ചെയ്തതിനാൽ പോലീസിന് ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സൂര്യദേവി വിവരം അറിഞ്ഞിട്ടില്ലെങ്കിൽ ഇവരുമായി സമ്പർക്കം പുലർത്തുന്നവർക്കും കോവിഡ് പിടിപെടാം. അതുകൊണ്ട് തന്നെ ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി

Trending News