ബീഹാര്‍ രാഷ്ട്രീയത്തില്‍ ചൂടുപിടിച്ച ചർച്ചയായി സുശാന്തിന്‍റെ മരണം, പ്രതികരണവുമായി സര്‍ക്കാര്‍

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ  ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്‍റെ  മരണം ബീഹാറില്‍  ചൂടുപിടിച്ച ചർച്ചയായി മാറിയിരിയ്ക്കുകയാണ്....

Last Updated : Jul 31, 2020, 02:57 PM IST
  • സുശാന്തിന്‍റെ മരണത്തില്‍ പ്രതിപക്ഷം രംഗത്തെത്തിയതോടെ നടന്‍റെ മരണം ബീഹാര്‍ രാഷ്ട്രീയത്തിലും ചര്‍ച്ചയാവുകയായിരുന്നു
  • സുശാന്തിന്‍റെ കേസില്‍ അദ്ദേഹത്തിന്‍റെ കുടുംബത്തെ കോടതിയില്‍ പിന്തുണയ്ക്കുമെന്ന് നീതീഷ് കുമാര്‍ സര്‍ക്കാര്‍ വ്യക്തമാക്കി
  ബീഹാര്‍ രാഷ്ട്രീയത്തില്‍ ചൂടുപിടിച്ച ചർച്ചയായി  സുശാന്തിന്‍റെ  മരണം,  പ്രതികരണവുമായി സര്‍ക്കാര്‍

പറ്റ്ന: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ  ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്‍റെ  മരണം ബീഹാറില്‍  ചൂടുപിടിച്ച ചർച്ചയായി മാറിയിരിയ്ക്കുകയാണ്....

സുശാന്തിന്‍റെ മരണത്തില്‍ പ്രതികരിക്കാത്ത നിതീഷ്  സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയതോടെ  നടന്‍റെ മരണം  ബീഹാര്‍ രാഷ്ട്രീയത്തിലും ചര്‍ച്ചയാവുകയായിരുന്നു. 

പ്രതിപക്ഷ നേതാക്കളായ രാഷ്ട്രീയ ജനതാദളിന്‍റെ  തേജസ്വി യാദവ്, ലോക് ജനശക്തി പാര്‍ട്ടിയിലെ ചിരാഗ് പാസ്വാന്‍ തുടങ്ങിയ സഖ്യകക്ഷികള്‍ സുശാന്ത് സിംഗ് രജ്പുതിന്‍റെ  കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന് ആരോപണവുമായി രംഗത്തെത്തി യിരുന്നു. 

സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചതിന് പിന്നാലെ സുശാന്തിന്‍റെ  കേസില്‍ അദ്ദേഹത്തിന്‍റെ കുടുംബത്തെ കോടതിയില്‍ പിന്തുണയ്ക്കുമെന്ന് നീതീഷ് കുമാര്‍ സര്‍ക്കാര്‍ വ്യക്തമാക്കി. തനിക്കെതിരായ കേസ് മുംബൈയിലേക്ക് മാറ്റാന്‍  റിയ ചക്രബര്‍ത്തി നടത്തുന്ന  ശ്രമങ്ങളെ തടയുമെന്നും വേണ്ടിവന്നാല്‍ ഈ വിഷയത്തില്‍ സുപീംകോടതിയെ സമീപിക്കുമെന്നും  സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കി.

കൂടാതെ,  കേസുമായി ബന്ധപ്പെട്ട് ബീഹാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിയ്ക്കുകയാണ്.   ബീഹാര്‍ പോലീസിനെ സ്വതന്ത്രമായി കേസന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാണ്  ഹര്‍ജിയിലൂടെ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.  കൂടാതെ. ബീഹാര്‍ പോലീസിനെ കേസന്വേഷണത്തില്‍നിന്നും തടയണമെന്നുള്ള റിയയുടെ ആവശ്യത്തെ സര്‍ക്കാര്‍ അപലപിച്ചു. 

അതേസമയം, സുശാന്ത് സിംഗ് രജ്പുതിന്‍റെ  മരണവുമായി ബന്ധപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ സുബ്രഹ്മണ്യന്‍ സ്വാമി നീതീഷ് കുമാറുമായി സംസാരിച്ചിരുന്നു. സുശാന്തിന്‍റെ മരണത്തില്‍ CBI അന്വേഷണം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു. 

Also read: സുശാന്തിന്‍റെ മരണം ആത്മഹത്യയല്ല...!! തെളിവുകള്‍ നിരത്തി സുബ്രഹ്മണ്യന്‍ സ്വാമി

സുശാന്ത് സിംഗിന്‍റെ  മരണത്തില്‍ നടി റിയ ചക്രവര്‍ത്തിക്കെതിരെ കേസ് എടുത്തിരുന്നു. സുശാന്തിന്‍റെ  പിതാവ് കെ.കെ സിംഗ് നല്‍കിയ പരാതിയിലാണ് ബീഹാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, കേസില്‍ CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞു. മുംബൈ പോലീസ് നടത്തുന്ന അന്വേഷണം  ശരിയായ ദിശയില്‍ ആണെന്നും, പരാതിയില്‍ മുംബൈ ഹൈക്കോടതിയെ സമീപിക്കാനുമാണ്   സുപ്രീം കോടതിയുടെ നിര്‍ദ്ദേശം 

കഴിഞ്ഞ ജൂണ്‍ 14 നാണ് മുംബൈ ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സുശാന്ത് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും  ബോളിവുഡിലെ കുടുംബവാഴ്ചയും സ്വജനപക്ഷപാതവും  സുശാന്തിന് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്നെന്നും  ഇത് സുശാന്തിനെ ബാധിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകള്‍  പുറത്തു വന്നിരുന്നു. 

എന്നാല്‍,  തികച്ചും ആകസ്മികമായി ഈ കേസില്‍ ബിജെപി നേതാവും അഭിഭാഷകനുമായ സുബ്രഹ്മണ്യന്‍ സ്വാമി നടത്തിയ ഇടപെടലും  സുശാന്തിന്‍റെ  പിതാവ് സമര്‍പ്പിച്ച   പരാതിയും  കേസിന്‍റെ  അന്വേഷണം മറ്റൊരു ദിശയിലേയ്ക്ക് നീക്കുകയാണ്. 

Trending News