സുശാന്ത് ബീഹാര്‍ രാഷ്ട്രീയത്തെ ഇളക്കിമറിക്കുന്നു...!

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ബീഹാര്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാണ്.

Last Updated : Aug 6, 2020, 08:17 PM IST
  • നിയമസഭാ തെരഞ്ഞെടുപ്പില്‍ സുശാന്തിന്റെ മരണം തന്നെയാകും പ്രധാന പ്രചാരണായുധം
  • ബോളിവുഡിലെ പല ഉന്നതന്‍ മാര്‍ക്കെതിരെയും ആരോപണം ഉയരുന്ന സുശാന്തിന്റെ മരണത്തില്‍ ബീഹാര്‍ രാഷ്ട്രീയവും
    ഇളകി മറിയുകയാണ്
  • ബീഹാര്‍ സ്വത്വം ഉയര്‍ത്തിക്കാട്ടാന്‍ ആര്‍ജെഡിയും ഈ വിഷയം തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാക്കും
  • സിബിഐ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് അധികാരത്തിലുള്ള എന്‍ഡിഎ അവരുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടുമെന്ന് ഉറപ്പാണ്
സുശാന്ത് ബീഹാര്‍ രാഷ്ട്രീയത്തെ ഇളക്കിമറിക്കുന്നു...!

പട്ന:സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ബീഹാര്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സുശാന്തിന്റെ മരണം തന്നെയാകും പ്രധാന പ്രചാരണായുധം,മരണത്തില്‍ സിബിഐ അന്വേഷണം 
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് അധികാരത്തിലുള്ള എന്‍ഡിഎ അവരുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടുമെന്ന് ഉറപ്പാണ്,

സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ തങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചതെന്ന് പ്രതിപക്ഷമായ ആര്‍ജെഡിയുടെ നേതാവ് 
തേജസ്വി യാദവ് അഭിപ്രായപെടുകയും ചെയ്തു.

മഹാരാഷ്ട്രയില്‍ കേസ് അന്വേഷണവുമായി ബന്ധപെട്ട് എത്തിയ ബീഹാര്‍ പോലീസിനോട് മുംബൈ പോലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ 
പെരുമാറ്റം ബീഹാറില്‍ ചര്‍ച്ചയായിട്ടുണ്ട്,

മഹാരാഷ്ട്രയില്‍ ഭരണ പക്ഷത്തുള്ള കോണ്‍ഗ്രസിനെതിരെ ഇക്കാര്യം ജനതാദള്‍(യു) വും ബിജെപിയും ഉയര്‍ത്തുമെന്ന് ഉറപ്പാണ്.
ബീഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി കോണ്‍ഗ്രസ്‌ മുംബൈ പോലീസിന്‍റെ നിലപാടില്‍ 
അഭിപ്രായം പറയണമെന്നും മഹാരാഷ്ട്രാ സര്‍ക്കാര്‍ സുശാന്തിന്റെ മരണവുമായി ബന്ധപെട്ടുള്ള അന്വേഷനത്തിന് തടസം നില്‍ക്കുന്നതില്‍ 
ബീഹാര്‍ കോണ്‍ഗ്രസ്‌ നിലപാട് വ്യക്തമാക്കണം എന്ന് ആവശ്യപെടുകയും ചെയ്തിരുന്നു.

Also Read:ദിഷാ സാലിയന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവിക പരിക്കുകൾ..!

നിലവില്‍ ബോളിവുഡിലെ പല ഉന്നതന്‍ മാര്‍ക്കെതിരെയും ആരോപണം ഉയരുന്ന സുശാന്തിന്റെ മരണത്തില്‍ ബീഹാര്‍ രാഷ്ട്രീയവും 
ഇളകി മറിയുകയാണ്,ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഈ വിഷയം ഉയര്‍ത്തി പരസ്പ്പരം ആക്രമിക്കും 
എന്ന് ഉറപ്പാണ്,മഹാരാഷ്ട്രയില്‍ ഭരണ പങ്കാളിത്തമുള്ള കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ ജെഡിയുവും ബിജെപി യും ഈ വിഷയം ഉന്നയിക്കും.

ബീഹാര്‍ സ്വത്വം ഉയര്‍ത്തിക്കാട്ടാന്‍ ആര്‍ജെഡിയും ഈ വിഷയം തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാക്കും,എന്നാല്‍ കോണ്‍ഗ്രസ്‌ ഇക്കാര്യത്തില്‍ 
മഹാരാഷ്ട്ര ബീഹാര്‍ പോര് എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയാല്‍ പ്രതിരോധത്തില്‍ ആയേക്കും.

More Stories

Trending News