Trailer 2: അത്യുഗ്രന്‍ പ്രകടനവുമായി ചിരഞ്ജീവിയും അമിതാഭ് ബച്ചനും!!

തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും മുന്‍പ് തന്നെ റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റു പോയിരിക്കുന്നത്.

Last Updated : Sep 26, 2019, 01:21 PM IST
Trailer 2: അത്യുഗ്രന്‍ പ്രകടനവുമായി ചിരഞ്ജീവിയും അമിതാഭ് ബച്ചനും!!

തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയെ നായകനാക്കി സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമാണ് 'സൈ റാ നരസിംഹ റെഡ്ഡി'.

ബ്രിട്ടിഷുകാര്‍ക്ക് എതിരെയുള്ള ഇന്ത്യക്കാരുടെ യുദ്ധ ഭാഗങ്ങള്‍ ഉള്‍ക്കൊണ്ട ചിത്രത്തിന്‍റെ പുതിയ ട്രെയിലറാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ചിത്രത്തിന്‍റെതായി പുറത്തിറങ്ങുന്ന രണ്ടാമത്തെ ട്രെയിലറാണിത്. യുദ്ധ൦ പ്രധാന പ്രമേയമായ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. 

തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും മുന്‍പ് തന്നെ റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റു പോയിരിക്കുന്നത്.

ജെമിനി ടിവി സൗത്ത് ഇന്ത്യന്‍ റൈറ്റുകള്‍ സ്വന്തമാക്കിയത് 25 കോടിക്കാണെന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം സ്ട്രീമിംഗ് സ്വന്തമാക്കിയത് അന്‍പത് കോടിക്കാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ കഥയാണ് ചിത്രം പറയുന്നത്. 

അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, വിജയ് സേതുപതി, തമന്ന, കിച്ച സുദീപ്, ബ്രഹ്മാജി, രവി കിഷന്‍, ഹുമ ഖുറേഷി എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

മുടക്കില്‍ കോയിന്‍ഡെല്ലാ പ്രൊഡക്ഷന്‍സിന്‍റെ കീഴില്‍ റാംചരണാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

മലയാളം, കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ചിത്രം ഒക്ടോബര്‍ രണ്ടിന് തീയ്യേറ്ററുകളിലെത്തും.

Trending News