Viral Video: കൈനാതിനൊപ്പം തൈമൂറിന്‍റെ 'പ്ലേഡേറ്റ്'!!

'അംഗ്രേസി മീഡിയം' എന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കുകളിലാണ് കരീന. 

Last Updated : Jul 2, 2019, 11:47 AM IST
Viral Video: കൈനാതിനൊപ്പം തൈമൂറിന്‍റെ 'പ്ലേഡേറ്റ്'!!

ക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ഒരുപോലെ ആരാധകരെ സ്വന്തമാക്കിയ താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. എന്നാല്‍, അവര്‍ക്കൊരു മകന്‍ ജനിച്ചതോടെ ആരാധകരുടെ ശ്രദ്ധാ കേന്ദ്രമായി ആ കുഞ്ഞ് മാറി. 

എപ്പോഴും ആഹ്ലാദത്തോടെ മാത്രം കാണുന്ന തൈമൂറിന്‍റെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ആവേശത്തോടെ ഏറ്റെടുക്കാറുണ്ട്.

ലണ്ടനില്‍ അവധിക്കാലം ആഘോഷിക്കുന്ന തൈമൂറിന്‍റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

രണ്‍വിജയ്‌ സിന്‍ഹയുടെ മകള്‍ കൈനാത് സിന്‍ഹയ്ക്കൊപ്പം കളിയില്‍ മുഴുകിയിരിക്കുന്ന തൈമൂറിനെയാണ് വീഡിയോയില്‍ കാണാനാകുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 

Tim tim & kai play time #taimur#taimuralikhan#taimuralikhanpataudi#tai#bollywoodkids#celekids#bollywood#bollywoodestination

A post shared by BOLLYWOOD E S T I N A T I O N (@bollywoodestination) on

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Taimur ali khan (@taimuralikhanpataudiakanawab) on

 

വാട്ടര്‍ ഗണ്ണും മറ്റ് കളിപ്പാട്ടങ്ങളും ഉപയോഗിച്ച് കളിക്കുന്ന ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും taimuralikhanpataudiakanawab എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പ്രചരിച്ചത്.

'ഫണ്‍ ഇന്‍ ദി സണ്‍' എന്ന അടിക്കുറിപ്പോടെ രണ്‍വിജയ്‌ സിന്‍ഹയുടെ ഭാര്യ പ്രിയാങ്കയും വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച് കളിയ്ക്കുന്ന തൈമൂറിന്‍റെ അരികില്‍ വാട്ടര്‍ ഗണ്ണിലൂടെ ബബിള്‍ ഉണ്ടാക്കി കളിയ്ക്കുകയാണ് കൈനാത്. 

'അംഗ്രേസി മീഡിയം' എന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കുകളിലാണ് കരീന. 'ജവാനി ജാനേമന്‍' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കുകളിലാണ് സെയ്ഫ്. രണ്ട് ചിത്രങ്ങളുടെയും ഷൂട്ടിംഗ് ലണ്ടനില്‍ പുരോഗമിക്കുകയാണ്.

Trending News