Actor Director Manoj Bharathiraja Passed Away: തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു

ഇന്നലെ വൈകുന്നേരം 4 മണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്.  48 വയസ്സായിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 26, 2025, 10:23 AM IST
  • തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു
  • ഇന്നലെ ചെന്നൈയിലെ ചെറ്റ്പേട്ടിലുള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യം
Actor Director Manoj Bharathiraja Passed Away: തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു

ചെന്നൈ: തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു.  ഇന്നലെ ചെന്നൈയിലെ ചെറ്റ്പേട്ടിലുള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായതായി റിപ്പോർട്ടുകളുണ്ട്‌. 

Also Read: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത; താപനിലയും ഉയർന്നേക്കും

ഇന്നലെ വൈകുന്നേരം 4 മണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്.  48 വയസ്സായിരുന്നു. നടി നന്ദനയുടെ ഭർത്താവാണ് മനോജ് ഇവർക്ക് രണ്ട് പെൺകുട്ടികളുണ്ട്.  മനോജ് ഭാരതിരാജയുടെ പെട്ടെന്നുള്ള വിയോഗം തമിഴ്‌നാട്ടിലുടനീളം  ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ അനുയായികളും സഹപ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ അറിയിച്ചിട്ടുണ്ട്. മനോജ് ഭാരതിരാജയുടെ നിര്യാണത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. 

കോഴിക്കോട്ടെ നന്ദനയുടെ വീട്ടുകാരെയും ഈ വാർത്ത ഞെട്ടിച്ചിരിക്കുകയാണ്. കോഴിക്കോടിന്റെ മരുമകന്‍ എന്നാണ് നന്ദനയുടെ വീട്ടുകാര്‍ക്കിടയില്‍ മനോജ് അറിയപ്പെട്ടിരുന്നത്. ചെന്നൈയില്‍ പോയാല്‍ എതുകാര്യത്തിനും മുന്നില്‍ നിന്ന് നയിക്കുന്ന പ്രകൃതമായിരുന്നു മനോജിന്റേതെന്ന് നന്ദനയുടെ വീട്ടുകാര്‍ പറഞ്ഞു.

Also Read: 5 ദിവസത്തിനുള്ളിൽ അർദ്ധ കേന്ദ്ര യോഗം; ഇവരുടെ ഭാഗ്യം മാറിമറിയും ഒപ്പം പുരോഗതിയും

സേതുരാമയ്യര്‍ സിബിഐ, സ്‌നേഹിതന്‍ എന്നിവ ഉള്‍പ്പെടെ കുറച്ച് മലയാളചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള നന്ദന ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് അതിലെ നായകനായ മനോജുമായി പ്രണയത്തിലാകുന്നത്. തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ 2006 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം നടന്നത്.  മാര്‍ച്ച് ഏഴിന് ഹൃദയ വാല്‍വിന് ശസ്ത്രക്രിയ നടത്തി വിശ്രമത്തിലായിരുന്നു മനോജെന്നും കഴിഞ്ഞദിവസം പരിശോധനയ്ക്കു പോയപ്പോഴും പ്രശ്‌നമൊന്നും പറഞ്ഞിരുന്നില്ലെന്നുമാണ് നന്ദനയുടെ ഉറ്റബന്ധു പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News