SS Stanley Passes Away: തമിഴ് സംവിധായകനും നടനുമായ എസ്‌ എസ്‌ സ്റ്റാൻലി അന്തരിച്ചു

SS Stanley Passes Away: കഴിഞ്ഞ ദിവസങ്ങളിലായി അദ്ദേഹം ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്

Written by - Zee Malayalam News Desk | Last Updated : Apr 15, 2025, 02:18 PM IST
  • തമിഴ് സംവിധായകനും നടനുമായ എസ് എസ് സ്റ്റാൻലി അന്തരിച്ചു
  • അന്ത്യം ചെന്നൈയിൽ വച്ചായിരുന്നു
SS Stanley Passes Away: തമിഴ് സംവിധായകനും നടനുമായ എസ്‌ എസ്‌ സ്റ്റാൻലി അന്തരിച്ചു

ചെന്നൈ: തമിഴ് സംവിധായകനും നടനുമായ എസ് എസ് സ്റ്റാൻലി അന്തരിച്ചു.  57 വയസായിരുന്നു. അന്ത്യം ചെന്നൈയിൽ വച്ചായിരുന്നു. സംസ്‍കാരം ഇന്ന് വൈകുന്നേരം നടക്കും.

Also Read: ഡൽഹിയിൽ യുവതി വെടിയേറ്റ് മരിച്ച നിലയിൽ

കഴിഞ്ഞ ദിവസങ്ങളിലായി അദ്ദേഹം ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എസ് എസ് സ്റ്റാൻലി 1967 ൽ മൂന്നാറിൽ ജനിച്ചു. ആദ്യ ചിത്രം ഏപ്രിൽ മാതത്തിൽ 2022 ൽ സംവിധാനം ചെയ്തു. ശ്രീകാന്തും സ്നേഹയും അഭിനയിച്ച ഈ കോളേജ് ലവ് സ്റ്റോറി ചിത്രം ബോക്സ് ഓഫീസ് വിജയമായിരുന്നു. ആകെ നാല് ചിത്രങ്ങളായിരുന്നു എസ്‌.എസ്‌.സ്റ്റാൻലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയത്.

Also Read: വ്യാഴ-ശുക്ര സംഗമത്താൽ ഗജലക്ഷ്മി യോഗം; ഇവർക്ക് ലഭിക്കും ധനലാഭവും പുരോഗതിയും!

2015 ൻ്റെ തുടക്കത്തിൽ എആർ മുരുകദോസിൻ്റെ പ്രൊഡക്ഷൻ ഹൗസിനായി ആദംസ് ആപ്പിൾ എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്യാൻ എസ്‌എസ്‌ സ്റ്റാൻലി തീരുമാനിച്ചിരുന്നു. വൈഭവിനെയും ആൻഡ്രിയ ജെറമിയയെയും അഭിനേതാക്കളെ അവതരിപ്പിക്കാനും അദ്ദേഹം പദ്ധതിയിട്ടിരുന്നുവെങ്കിലും ആ പ്രോജക്ട് യാഥാർത്ഥ്യമായില്ല.  ഇതുകൂടാതെ പെരിയാർ സിനിമയിൽ അണ്ണാദുരൈ ആയി വേഷമിട്ടിരുന്നു. രാവണൻ, സർക്കാർ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2024 ൽ പുറത്തിറങ്ങിയ മഹാരാജയാണ് അദ്ദേഹത്തിൻറെ അവസാന ചിത്രം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News