Junior Balaiah passed away: തമിഴ് നടന്‍ ജൂനിയര്‍ ബാലയ്യ എന്നറിയപ്പെടുന്ന രഘു ബാലയ്യ അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചെന്നൈയിലെ വല്‍സരവാക്കത്തെ വസതിലായിരുന്നു അന്ത്യം.70 വയസായിരുന്നു.
Also Read: സംഗീതഞ്ജയും സംഗീതാധ്യാപികയുമായിരുന്ന ലീല ഓം ചേരി അന്തരിച്ചു
തമിഴ് സിനിമയില്‍ മൂന്ന് പതിറ്റാണ്ടോളം നിരവധി വേഷങ്ങളില്‍ തിളങ്ങിയ ടിഎസ് ബാലയ്യയുടെ മകനാണ് ജൂനിയർ ബാലയ്യ. അതുകൊണ്ടാണ് പില്‍കാലത്ത് രഘു ബാലയ്യ ജൂനിയര്‍ ബാലയ്യ എന്ന പേരില്‍ അറിയപ്പെട്ടത്. ജൂനിയര്‍ ബാലയ്യയുടെ ജനനം 1953 ല്‍ തൂത്തുക്കുടിയിലായിരുന്നു. 1975 ൽ മേല്‍നോട്ടു മരുമകള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
Also Read: Ashubh Yog: ഈ അശുഭ യോഗത്തിന്റെ അവസാനത്തോടെ 3 രാശിക്കാർക്ക് വൻ ആശ്വാസം!
ശേഷം ചിന്ന തായെ, പുതുനിലവ്, ചേരന്‍ ചോഴന്‍, പാണ്ഡ്യര്‍, ജയം, നേര്‍കൊണ്ട പാര്‍വെ, മാരാ തുടങ്ങി അന്‍പതോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. കരഗാട്ടക്കാരൻ, സുന്ദര കാണ്ഡം, വിന്നർ, സാട്ടൈ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയ്ക്ക് പുറമെ ചിത്തി, വാഴ്‌കൈ, ചിന്ന പാപ്പാ പെരിയ പാപ്പ തുടങ്ങിയ സീരിയലുകളിലും ജൂനിയർ ബാലയ്യ അഭിനയിച്ചിട്ടുണ്ട്. 40 വർഷത്തിനിടെ 50 ഓളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2021ൽ പുറത്തിറങ്ങിയ 'യെന്നങ്ങാ സാർ ഉങ്ക സത്തം' ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകീട്ട് നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...









