)
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാകുന്ന "മിറൈ" യിലെ ആദ്യ ഗാനം പുറത്ത്. കാർത്തിക് ഘട്ടമനേനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. "വൈബ് ഉണ്ട് ബേബി" എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. ഗൗര ഹരിയാണ് ഗാനത്തിന് ഈണം നൽകിയത്. അർമാൻ മാലിക് പാടിയ ഗാനം എഴുതിയത് കൃഷ്ണകാന്ത് ആണ്.
ഗാനത്തിന്റെ പ്രോമോ വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. യുവപ്രേക്ഷകരെ ആകർഷിക്കുന്ന സംഗീത വൈബാണ് ഈ ഗാനം. ആഘോഷത്തിൻ്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന വരികളും സംഗീത ഉപകരണങ്ങളുമാണ് ഗാനത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
സെപ്റ്റംബർ 5ന് ചിത്രം തിയേറ്ററുകളിലെത്തും. ഹനു-മാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തേജ സജ്ജ നായകനാകുന്ന ഒരു പാൻ ഇന്ത്യ ആക്ഷൻ സാഹസിക ചിത്രമാണിത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
ചിത്രത്തിന്റെ ആദ്യ ടീസർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു സൂപ്പർ യോദ്ധാവായാണ് തേജ സജ്ജ ഈ ചിത്രത്തിലെത്തുന്നത്. ആഗോള നിർമ്മാണ നിലവാരമുള്ള ദൃശ്യങ്ങളും സിനിമാറ്റിക് സ്കെയിലും ടീസറിൽ കണ്ടത്. 8 വ്യത്യസ്ത ഭാഷകളിൽ 2D, 3D ഫോർമാറ്റുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ആക്ഷൻ, ഫാൻ്റസി, മിത്ത് എന്നിവ കോർത്തിണക്കിയുള്ളതാണ് ചിത്രത്തിന്റെ കഥ. മനോജ് മഞ്ചു ആണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രിയ ശരൺ, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവൻ ചോപ്ര, തൻജ കെല്ലർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
കാർത്തിക് ഘട്ടമനേനി തന്നെയാണ് ചിത്രത്തിന്റെ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്. രചനയിലും സംഭാഷണത്തിലും കാർത്തിക് ഘട്ടമനേനിക്കൊപ്പം മണിബാബു കരണവും പങ്കാളിയാണ്. ബാനർ: പീപ്പിൾ മീഡിയ ഫാക്ടറി, സഹനിർമ്മാതാവ്: വിവേക് കുച്ചിഭോട്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, ചീഫ് കോ-ഓർഡിനേറ്റർ: മേഘശ്യാം, ഛായാഗ്രഹണം: കാർത്തിക് ഘട്ടമനേനി, സംഗീതം: ഗൗര ഹരി, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, രചന: മണിബാബു കരണം, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.