)
വിജയ് സേതുപതി, നിത്യാ മേനോൻ എന്നിവർ ശക്തമായ കഥാപാത്രങ്ങളുമായി എത്തുന്ന 'തലൈവൻ തലൈവി ' യുടെ ട്രെയിലറിന് വലിയ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ട്രെയിലർ പുറത്തുവിട്ട് മണിക്കൂറുകൾ കൊണ്ടു തന്നെ ആഗോള തലത്തിൽ ട്രെൻഡിങ്ങായിരിക്കുകയാണ്.
നർമ്മം, പ്രണയം, വൈകാരികത എന്നിങ്ങനെ പ്രമേയത്തിലെ ഉള്ളടക്കം കൊണ്ട് എല്ലാ തരം പ്രേക്ഷകരെയും ആകർഷിക്കുന്ന സിനിമയായിരിക്കും ഇതെന്നാണ് ട്രെയിലർ വ്യക്തമാക്കുന്നത്. അണിയറ പ്രവർത്തകർ നേരത്തെ പ്രഖ്യാപിച്ച പോലെ ഹ്യൂമർ-ആക്ഷൻ-ലൗ പാക്ക്ഡ് ഫാമിലി ഡ്രാമയാണ് 'തലൈവൻ തലൈവി'.
തമിഴ് സിനിമാ രംഗത്തെ വലിയ നിർമ്മാണ സ്ഥാപനമായ സത്യ ജ്യോതി ഫിലിംസിന് വേണ്ടി ജി. ത്യാഗരാജൻ ആണ് ചിത്രം അവതരിപ്പിക്കുന്നത്. 'തലൈവൻ തലൈവി ' യുടെ രചനയും സംവിധാനവും പാണ്ഡിരാജ് ആണ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ ചെമ്പൻ വിനോദും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
യോഗി ബാബു, ആർകെ സുരേഷ്, ശരവണൻ, ദീപ, ജാനകി സുരേഷ്, റോഷിണി ഹരിപ്രിയ, മൈനാ നന്ദിനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടി ട്രെൻഡിങ്ങായി തുടരുകയാണ്. ഛായാഗ്രഹണം- എം സുകുമാർ.
ചിത്രസംയോജനം- പ്രദീപ് ഈ രാഘവ്. നൃത്ത സംവിധാനം- ബാബു ഭാസ്കർ. സംഘട്ടന സംവിധാനം- കലൈ കിങ്സൺ. സെന്തിൽ ത്യാഗരാജൻ, അർജുൻ ത്യാഗരാജൻ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ജൂലൈ 25ന് ലോകമെമ്പാടും ചിത്രം എച്ച്എം അസോസിയേറ്റ്സ് കേരളത്തിൽ വിതരണത്തിനെത്തിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.