റിലീസായി 6 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടിയ 'തുടരും' സിനിമയുടെ വിജയത്തിന് പിന്നാലെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ തരുൺ മൂർത്തി. പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് ഫഹദ് ഫാസിലാണ്. ഫഹദ് ഫാസിലിനെ കൂടാതെ തമിഴ് താരം അർജുൻ ദാസ്, നസ്ലിൻ, ഗണപതി എന്നിവരും അണിനിരക്കുന്ന ചിത്രം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് എത്തുന്നത്. 'ടോർപിഡോ' എന്ന പേരിട്ടിരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.
Also read-Thudarum Movie: സ്പ്ലെൻഡർ ഓടിച്ച് കയറിയത് 100 കോടിയിലേക്ക്; ബോക്സ് ഓഫീസ് കീഴടക്കി 'തുടരും'
ബിനു പപ്പുവിന്റെ തിരക്കഥയിൽ, തരുൺ മൂർത്തി സംവിധാനം ചെയ്തു ആഷിഖ് ഉസ്മാൻ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തിൽ ചെറിയ ഇടവേളയ്ക്കു ശേഷം സുഷിൻ ശ്യാം മാജിക് വീണ്ടും എത്തുന്നു എന്നതും വലിയ പ്രതീക്ഷ നൽകുന്നു. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ തരുൺ മൂർത്തി മോഹൻലാൽ ചിത്രം "തുടരും" നേടുന്ന വിജയത്തിന്റെ പേരിൽ തന്റെ സംവിധാന മികവിന് ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകരുടെ പ്രശംസകളേറ്റ് വാങ്ങുന്നതിനിടയിലാണ് ഈ അത്യുഗ്രൻ അനോൺസ്മെന്റ്.
ഇന്ന് രാവിലെ പുറത്തിറങ്ങിയ പടത്തിന്റെ പോസ്റ്റർ വളരെ വ്യത്യസ്തമായ രീതിക്കാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമാവുന്ന ഈ ചിത്രത്തിൽ നായിക കല്യാണി പ്രിയദർശനാണ്. ജിംഷി ഖാലിദ് ഛായാഗ്രഹണവും, സുഷിൻ ശ്യാം സംഗീത സംവിധാനവും, വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്യുന്നത് വിഷ്ണു ഗോവിന്ദാണ്. കലാസംവിധാനം- ഗോകുൽ ദാസ്, വസ്ത്രാലങ്കാരം- മഷർ ഹംസ, സ്റ്റണ്ട് കൊറിയോഗ്രാഫർ- സുപ്രീം സുന്ദർ, വിതരണം- സെൻട്രൽ പിക്ചേഴ്സ്, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









