The Kerala Story 2 Movie: സിനിമയിറങ്ങി, പക്ഷേ കാണാൻ ആളില്ല; ഷോ ക്യാൻസൽഡ്, ഇത് കേരള സ്റ്റോറി 2' vs കേരളം..!

'കേരള സ്റ്റോറി 2' ന് കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് തണുപ്പൻ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പല തിയേറ്ററുകളിലും കാണികളില്ലാത്തതിനാൽ പ്രദർശനം റദ്ദാക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്.

Written by - Karthika V | Last Updated : Feb 28, 2026, 11:31 AM IST
  • എറണാകുളത്ത് 7 തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.
  • ആദ്യ ഷോ രാവിലെ 10.30ന് തുടങ്ങി.
The Kerala Story 2 Movie: സിനിമയിറങ്ങി, പക്ഷേ കാണാൻ ആളില്ല; ഷോ ക്യാൻസൽഡ്, ഇത് കേരള സ്റ്റോറി 2' vs കേരളം..!

കൊച്ചി: ഹൈക്കോടതി പ്രദർശനാനുമതി നൽകിയതോടെ കേരള സ്റ്റോറി 2 ഇന്ന് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. ഏറെ വിവാദം സൃഷ്ടിച്ച ചിത്രത്തിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് കഴിഞ്ഞ ദിവസം പ്രദർശനാനുമതി നൽകിയത്. പക്ഷേ ഇന്ന് തിയേറ്ററുകളിലെത്തിയ ചിത്രം കാണാൻ പ്രേക്ഷകർ ഇല്ല എന്നുള്ളതാണ് വാസ്തവം. 

Add Zee News as a Preferred Source

സിനിമയിറങ്ങി, പക്ഷേ തിയേറ്ററിൽ ആളില്ല...

കേരളത്തിലെ വിവിധ തിയേറ്ററുകളിൽ കേരള സ്റ്റോറി 2 റിലീസ് ചെയ്തുവെങ്കിലും ചിത്രം കാണാൻ ആരുമില്ല. ബുക്കിം​ഗ് കണക്ക് വളരെ കുറവാണ്. കോഴിക്കോട് റീ​ഗൽ തിയേറ്ററിൽ രണ്ട് പേർ മാത്രമാണ് കേരള സ്റ്റോറി 2നായി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളത്. ഇതേ തുടർന്ന് ഇവിടുത്തെ ഷോ ക്യാൻസൽ ചെയ്യേണ്ടതായി വന്നു. 

Also Read: Actor Vijay Divorce Case: ‘നടിയുമായുള്ള ബന്ധം വിലക്കിയിട്ടും തുടർന്നു, വിശ്വാസ വഞ്ചന, മക്കൾക്കും അപമാനം’; വിവാഹ മോചന ഹർജിയിൽ വിജയ്ക്കെതിരെ സംഗീതയുടെ വാദങ്ങൾ

എറണാകുളത്ത് 7 തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. ആദ്യ ഷോ രാവിലെ 10.30ന് തുടങ്ങി. എന്നാൽ പാൻ സിനിമാസ് തിയേറ്ററിൽ 6 പേർ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. പിവിആറിലെ കണക്കെടുത്താലോ വെറും രണ്ടുപേരാണ് ബുക്ക് ചെയ്തിട്ടുള്ളത്. ഷേണായി തിയറ്ററിൽ ചിത്രം കാണാൻ ആളുകള്‍ എത്തിയിട്ടില്ല. 

ചിത്രത്തിന് കേരളത്തില്‍ തണുപ്പന്‍ പ്രതികരണം ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് ലഭിക്കുന്ന റെസ്പോണ്‍സ് എന്താണെന്നുള്ളത് അറിയാൻ കുറച്ച് മണിക്കൂറുകൾ കൂടി കാത്തിരിക്കാം.  വരും മണിക്കൂറുകളില്‍ അറിയാനാകും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News