മലബാറിൽ നിന്നുള്ള കഥകളുമായി അന്തോളജി മൂവിയായ 'ദി മലബാർ ടെയിൽസ്' എത്തുന്നു. ചിത്രത്തിന്റെ  സെക്കൻഡ് ലുക്ക്  പോസ്റ്റർ  പുറത്തിറക്കി. ചിത്രത്തിന്റെ രചനയും സംവിധാനവും അനിൽ കുഞ്ഞപ്പനാണ് നിർവഹിക്കുന്നത്. ചോക്ക്ബോർഡ് ഫിലിംസിന്റെ ബാനറിൽ അനിൽ കുഞ്ഞപ്പനാണ് ചിത്രം നിർമിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രൊഡക്ഷൻ കൺട്രോളർ: ഡോ. പ്രീത അനിൽ. എഡിറ്റിംഗ് ആൻഡ് അസോസിയേറ്റ് ഡയറക്ടർ: അനുപ്രിയ എകെ. പ്രശസ്ത സംവിധായകരായ ഷാജുൺ കര്യാൽ, എം പത്മകുമാർ, ജോമോൻ എന്നിവരുടെ സംവിധാന സഹായിയായി പല ചിത്രങ്ങളിലും പ്രവർത്തിച്ച സംവിധായകനാണ് അനിൽ കുഞ്ഞപ്പൻ.


വ്യത്യസ്തമായ ഗൃഹാന്തരീക്ഷത്തിലെ അഞ്ച് സാധാരണ കുടുംബങ്ങളിലെ ഹൃദയസ്പർശിയായ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. കേരളത്തിന്റെ സമൃദ്ധമായ സാംസ്കാരിക വൈവിധ്യവും സാമൂഹ്യ പ്രശ്നങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് 'ദി മലബാർ ടെയിൽസ്'.


ALSO READ: ആന്തോളജി ചിത്രം 'ദി മലബാർ ടെയിൽസ്' പ്രോമോ സോങ് പുറത്തിറങ്ങി


ശിവരാജ്, അനില്‍ അന്റോ, പ്രദീപ് ബാലൻ, ദേവേന്ദ്രനാഥ് ശങ്കരനാരായണൻ, അൻവർ സാദിഖ്, വിജയൻ വി നായർ, പ്രണവ് മോഹൻ, പ്രസീത വസു, ലത സതീഷ്, നവ്യ ബൈജു, സുമന, അനുപ്രിയ എകെ, ആർദ്ര ദേവി  തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഡിഒപി:  അഷ്റഫ് പാലാഴി, ഗോകുൽ വിജി, അപ്പു, രാകേഷ് ചെല്ലയ്യ, ഷിമിൽ.


ഗാനരചന: സുമന, നൗഷാദ് ഇബ്രാഹിം, അനുപ്രിയ എകെ. സംഗീതം: ഫിഡൽ അശോക്, അമൽ ഇർഫാൻ. കോസ്റ്റ്യൂം: അനിൽകുമാർ. മേക്കപ്പ്: റഷീദ് അഹമ്മദ്. ആർട്ട്‌: ശിവൻ കല്ലിഗൊട്ട, അഖിൽ കക്കോടി. മിക്സിങ് എൻജിനീയർ: ജൂബിൻ എസ് രാജ്. കളർ ഗ്രേഡിങ് ആൻഡ് ഡിഐ:  ആർട്ടിസ്റ്റ് പ്രഹ്ലാദ് പുത്തഞ്ചേരി. പിആർഒ: എംകെ ഷെജിൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.