ദേശീയ അവാർഡ് ജേതാവ് സജിൻ ബാബു സംവിധാനം ചെയ്ത 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി' രണ്ട് പ്രധാന റഷ്യൻ നഗരങ്ങളായ കസാനിലെയും യാൾട്ടയിലെയും ചലച്ചിത്ര മേളകളിൽ ഒരേസമയം പ്രദർശിപ്പിച്ച് ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായി. കസാൻ, റഷ്യ എന്നിടങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ചിത്രം “തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി” ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ നേതൃത്വത്തിൽ റഷ്യയിലെ രണ്ട് പ്രധാന നഗരങ്ങളായ യാൽട്ടയിലും കസാനിലും ഏകദേശം ഒരേ സമയം പ്രത്യേക പ്രദർശനങ്ങളോടെയുള്ള ജൈത്രയാത്ര തുടരുകയാണ്. റിമ കല്ലിങ്കൽ മുഖ്യ വേഷത്തിലെത്തുന്ന ചിത്രം അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് നിർമിച്ചത്. സന്തോഷ് കോട്ടായിയാണ് സഹനിർമാതാവ്.
ഒരു ഇന്ത്യൻ സിനിമയെ സംബന്ധിച്ച് ഇത് അപൂർവമായ നേട്ടമാണ്. ചിത്രത്തിന് ഒരേ രാജ്യത്തിനുള്ളിൽ രണ്ട് അഭിമാനകരമായ വേദികളിലാണ് പ്രദർശനത്തിന് അവസരം ലഭിച്ചത് - ഒന്ന് IX യാൽറ്റ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (യുറേഷ്യൻ ബ്രിഡ്ജ്) ഇന്റർനാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിലും, പിന്നീട് കസാനിൽ നടന്ന TIME: ടാട്ടാർസ്ഥാൻ–ഇന്ത്യ മ്യൂച്വൽ എഫിഷ്യൻസി ബിസിനസ്സ് ഫോറത്തിന്റെ ഭാഗമായും. ഇരു സ്ഥലങ്ങളിലെയും പ്രദർശനങ്ങൾ നിരൂപകരിൽ നിന്നും പ്രതിനിധികളിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച കയ്യടിയും പ്രശംസയും നേടി.
ഇന്ത്യയുടെ ഏകദേശം അഞ്ചിരട്ടി വലിപ്പമുള്ള റഷ്യ പോലുള്ള ഒരു രാജ്യത്ത് ഒരേസമയം രണ്ട് നഗരങ്ങളിൽ 'തിയേറ്റർ' പ്രദർശിപ്പിക്കാൻ കഴിഞ്ഞത് വളരെ അപൂർവമായതും സന്തോഷം നൽകുന്നതുമായ കാര്യമാണ് എന്ന് സംവിധായകൻ സജിൻ ബാബു പ്രതികരിച്ചു. മലയാള സിനിമയ്ക്ക് അതിർത്തികൾ കടന്ന് സ്വീകാര്യത ലഭിക്കുന്നത് എല്ലാവർക്കും അഭിമാനകരമായ നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കസാനിൽ നടന്ന സിനിമയുടെ പ്രദർശനത്തിലും സജിൻ ബാബു സന്നിഹിതനായിരുന്നു. ചിത്രത്തിന്റെ ക്രിയാത്മകമായ സമീപനത്തെക്കുറിച്ചും, മിഥ്യയും യാഥാർത്ഥ്യവും തമ്മിലുള്ള അതിന്റെ അന്വേഷണത്തെക്കുറിച്ചും അദ്ദേഹം പ്രേക്ഷകരുമായുള്ള ചോദ്യോത്തര വേളയിൽ സംവദിച്ചു. 48ാമത് കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച നടിക്കുള്ള അവാർഡ്, പ്രത്യേക ജൂറി അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ അംഗീകാരങ്ങൾ ഇതിനകം 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി'ക്ക് ലഭിച്ചിട്ടുണ്ട്.
TIME ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, സിനിവി-സിഎച്ച്ഡി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി' 2025 ഒക്ടോബർ 16-ന് കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. റിമ കല്ലിങ്കൽ, സരസ ബാലുശ്ശേരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഡൈൻ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ,ഡി. രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്‌മി പത്മ, മീന രാജൻ, ആർ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരും അഭിനയിക്കുന്നു.
ഛായാഗ്രഹണം- ശ്യാമപ്രകാശ് എം എസ്, എഡിറ്റിംഗ്: അപ്പു ഭട്ടതിരി, സംഗീതം- സയീദ് അബ്ബാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അജിത് വിദ്യാസാഗർ, ലൈൻ പ്രൊഡ്യൂസർ- സുബാഷ് എസ് ഉണ്ണി, കലാസംവിധാനം- സജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- സംഗീത് ചിക്കു, വസ്ത്രലങ്കാരം- ഗായത്രി കിഷോർ, മേക്കപ്പ്- സേതു ശിവദാനന്ദൻ & ആഷ് അഷ്‌റഫ്, സ്ക്രിപ്റ്റ് അസിസ്റ്റന്റ് & ക്രീയേറ്റീവ് കോണ്ട്രിബൂഷൻ- ശൈസ്ഥ ബാനു, കാസ്റ്റിംഗ് ഡയറക്റ്റർ- അരുൺ സോൾ, കളറിസ്റ്റ്- ശ്രീധർ വി, ടൈറ്റിൽ ഡിസൈൻ- ഷിബിൻ കെ കെ, മാർക്കറ്റിംഗ് & പി ആർ ഒ- വിപിൻ കുമാർ, വി എഫ് എക്സ്- 3 ഡോർസ്, സംഘട്ടനം- അഷറഫ് ഗുരുക്കൾ, സ്റ്റീൽസ്- ജിതേഷ് കടക്കൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









