close

News WrapGet Handpicked Stories from our editors directly to your mailbox

Teaser: എടക്കാട് ബറ്റാലിയനിലെ പ്രണയ നിമിഷങ്ങള്‍!!

ടൊവിനോയും സംയുക്തയും ചേര്‍ന്നുള്ള പ്രണയാര്‍ദ്രമായ രംഗങ്ങള്‍ കൊണ്ട് ആകര്‍ഷണീയമാണ് ടീസര്‍.

Sneha Aniyan | Updated: Oct 10, 2019, 11:54 AM IST
Teaser: എടക്കാട് ബറ്റാലിയനിലെ പ്രണയ നിമിഷങ്ങള്‍!!

ടൊവിനോ തോമസ്, സംയുക്ത മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എടക്കാട് ബറ്റാലിയന്‍ 06‍'. 

ടോവിനോ ആദ്യമായി പട്ടാള വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ മൂന്നാമത്തെ ടീസറാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.

ടൊവിനോയും സംയുക്തയും ചേര്‍ന്നുള്ള പ്രണയാര്‍ദ്രമായ രംഗങ്ങള്‍ കൊണ്ട് ആകര്‍ഷണീയമാണ് ടീസര്‍.

ആക്ഷന്‍ രംഗങ്ങളോടു കൂടിയ ആദ്യ ടീസര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. കുടുംബബന്ധത്തിന്‍റെ നന്മയും സ്നേഹവുമൊക്കെ ഉള്‍ക്കൊള്ളിച്ചായിരുന്നു രണ്ടാമത്തെ ടീസര്‍. 

ഒക്ടോബര്‍ 28നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. 

കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്‍റെയും റൂബി ഫിലിംസിന്‍റെയും ബാനറില്‍ ഡോ. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവരാണ്  എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രം നിര്‍മിക്കുന്നത്. 

ചിത്രത്തിന് പി.ബാലചന്ദ്രനാണ് തിരക്കഥ ഒരുക്കുന്നത്. കമ്മട്ടിപ്പാടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പി.ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

സിനു സിദ്ധാര്‍ഥ് ആണ് ഛായാഗ്രഹണം. കൈലാസ് മേനോന്‍റേതാണ് സംഗീതം. ചിത്രം ഒക്റ്റോബര്‍ 18ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

കൈലാസ് മേനോന്‍ സംഗീതവും സിനു സിദ്ധാര്‍ത്ഥ് ക്യാമറയും നിര്‍വഹിക്കുന്നു. 

രണ്‍ജി പണിക്കര്‍, പി. ബാലചന്ദ്രന്‍ , അലന്‍സിയര്‍, ജോണി ആന്‍റണി, ഹരീഷ് കണാരന്‍, കൊച്ചുപ്രേമന്‍, സിബി ജോസ്, ഷാനു തോമസുകുട്ടി, ശാന്തി ലാല്‍, മാളവികാ മേനോന്‍, സ്വാസിക, മഞ്ജു സതീഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.