ധനുഷ് തകർത്താടിയ 'വൈ ദിസ് കൊലവെറി ഡി' എന്ന ഗാനം ആരും മറക്കാനിടയുണ്ടാകില്ല. 2012ൽ പുറത്തിറങ്ങിയ ത്രീ എന്ന ചിത്രത്തിലെ ഗാനമാണിത്. ഈ ഗാനം ഇന്റർനെറ്റിൽ വൈറലായി മാറിയിരുന്നു. ഇന്നും ഈ ഗാനം എല്ലാവർക്കും ഹരമാണ്. യൂട്യൂബിൽ മാത്രം 450 ദശലക്ഷത്തിലധികം വ്യൂസ് നേടിയ ഗാനമാണിത്. ഗാനത്തിനൊപ്പം അതിന്റെ സംഗീത സംവിധായകനും സിനിമ ഇൻഡസ്ട്രിയിൽ ഹിറ്റായി മാറുന്ന കാഴ്ചയാമ് നമ്മൾ കണ്ടത്.
അനിരുദ്ധ് രവിചന്ദർ ആണ് 'വൈ ദിസ് കൊലവെറി ഡി' യുടെ സംഗീതമൊരുക്കിയത്. 22ാമത്തെ വയസിലാണ് അനിരുദ്ധ് പാട്ടിന് ഈണമൊരുക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ ഗാനമായിരുന്നു അത്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലായി ഇതിനോടകം നിരവധി ഗാനങ്ങൾ താരം സംഗീതമൊരുക്കിയിട്ടുണ്ട്.
വൈ ദിസ് കൊലവെറി ഡിക്ക് ശേഷം വിജയ്-സാമന്ത എന്നിവർ അഭിനയിച്ച എ.ആർ. മുരുഗദോസിന്റെ കത്തി (2014) എന്ന ചിത്രത്തിന് വേണ്ടി അനിരുദ്ധ് സംഗീതം നൽകി. അനിരദ്ധിന്റെ മിക്ക ഗാനങ്ങളും ഇന്ന് ചാർട്ട്ബസ്റ്റർ ട്രാക്കുകളായി മാറി കഴിഞ്ഞിട്ടുണ്ട്. 2019ൽ രജനീകാന്തിന്റെ പേട്ട എന്ന ചിത്രത്തിനും സംഗീതം നൽകിയത് അനിരുദ്ധ് ആണ്.
അനിരുദ്ധിന്റെ പ്രതിഫലം എത്ര?
പ്രതിഫലത്തിന്റെ കാര്യത്തിൽ എആർ റഹ്മാനെയും പിന്തള്ളിയിരിക്കുകയാണ് അനിരുദ്ധ്. 2023-ൽ എ.ആർ. റഹ്മാനെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന സംഗീതജ്ഞനായി അനിരുദ്ധ് മാറി. ഒരൊറ്റ സിനിമയ്ക്ക് അനിരുദ്ധ് പ്രതിഫലമായി നേടിയത് 10 കോടിയാണ്. ഷാരൂഖ് ഖാൻ ചിത്രം ജവാനിലെ ഗാനങ്ങൾക്ക് സംഗീതം നൽകി കൊണ്ടായിരുന്നു അനിരുദ്ധിന്റെ ബോളിവുഡ് അരങ്ങേറ്റം. ഈ ചിത്രത്തിനാണ് അനിരുദ്ധിന് 10 കോടി ലഭിച്ചത്. ഇത് ഓസ്കാർ ജേതാവ് കൂടിയായ എ.ആർ. റഹ്മാന്റെ പ്രതിഫലത്തേക്കാൾ കൂടുതലാണ്. ലിയോ, ജയിലർ തുടങ്ങിയ ചിത്രങ്ങൾക്ക് 8 കോടി രൂപയാണ് അനിരുദ്ധിന് പ്രതിഫലമായി ലഭിച്ചതെന്ന് റിപ്പോർട്ടുണ്ട്.
നടൻ രവി രാഘവേന്ദ്രയുടെയും നർത്തകി ലക്ഷ്മി രവിചന്ദറിന്റെയും മകനാണ് അനിരുദ്ധ് രവിചന്ദർ. ലത രജനീകാന്തിന്റെ അനന്തരവനും ഐശ്വര്യ, സൗന്ദര്യ, ഹൃഷികേഷ് എന്നിവരുടെ കസിനുമാണ് താരം. രജനീകാന്ത് അദ്ദേഹത്തിന്റെ അമ്മാവനാണ്. 1990 ഒക്ടോബർ 16നാണ് അനിരുദ്ധ് ജനിച്ചത്. ചെന്നൈയിലെ ലയോള കോളേജിൽ നിന്ന് ബിരുദം നേടി. ലണ്ടനിലെ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്ന് പിയാനോ പഠിച്ച അനിരുദ്ധ് ചെന്നൈയിലെ സൗണ്ട്‌ടെക് മീഡിയ ഓഡിയോ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സൗണ്ട് എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.