രജനികാന്തിന്‍റെ മകളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട മൂന്ന് പുരുഷന്മാര്‍!!

തമിഴിലെ യുവനടന്‍ വിശാഖന്‍ വനങ്കമുടിയുമായുള്ള വിവാഹം ഇന്ന് നടക്കാനിരിക്കെയാണ് സൗന്ദര്യ ചിത്രങ്ങള്‍ പങ്ക് വെച്ചത്. 

Sneha Aniyan | Updated: Feb 11, 2019, 10:35 AM IST
 രജനികാന്തിന്‍റെ മകളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട മൂന്ന് പുരുഷന്മാര്‍!!

ചെന്നൈ: തന്‍റെ ജീവിതത്തിലെ  പ്രധാനപ്പെട്ട മൂന്ന് പുരുഷന്മാരെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ മകളും സംവിധായികയുമായ സൗന്ദര്യ.

അച്ഛന്‍ രജനികാന്ത്‌, മകന്‍, വിശാഖന്‍ വനങ്കമുടി എന്നിവരുടെ ചിത്രങ്ങളാണ് സൗന്ദര്യ തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചിരിക്കുന്നത്.

'എന്‍റെ ജീവിതത്തിലെ മൂന്നു പ്രധാനപ്പെട്ട പുരുഷന്മാര്‍. എന്‍റെ പ്രിയപ്പെട്ട അച്ഛന്‍, എന്‍റെ മാലാഖയായ മകന്‍, ഇപ്പോള്‍ നീ, എന്‍റെ വിശാഖന്‍'- ചിത്രങ്ങള്‍ പങ്ക് വെച്ചുക്കൊണ്ട് സൗന്ദര്യ കുറിച്ചു.

തമിഴിലെ യുവനടന്‍ വിശാഖന്‍ വനങ്കമുടിയുമായുള്ള വിവാഹം ഇന്ന് നടക്കാനിരിക്കെയാണ് സൗന്ദര്യ ചിത്രങ്ങള്‍ പങ്ക് വെച്ചത്. 

വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച താരമാണ് വിശാഖന്‍. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. വ്യവസായിയായ അശ്വിന്‍ രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. 

ശനിയാഴ്ച രജനിയുടെ പോയ്സ് ഗാർഡനിലെ വീട്ടിൽ വച്ച് നടന്ന പ്രീ വെഡ്ഡി൦ഗ് റിസപ്ഷന്‍റെയു൦ മെഹന്ദി ചടങ്ങുകളുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇന്ന് ചെന്നൈയിലെ നക്ഷത്ര ഹോട്ടല്‍, ദി ലീല പാലസിൽ വച്ചാണ് ഇരുവരുടെയും വിവാഹം.