കമല്‍ഹാസന്‍റെ പോസ്റ്ററില്‍ ചാണകമെറിഞ്ഞു: ലോറന്‍സിനെ പഞ്ഞിക്കിട്ട് ആരാധകര്‍!

കമല്‍ഹാസന്‍റെ പോസ്റ്ററില്‍ ചാണകമെറിഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ ചലച്ചിത്ര താരവും നര്‍ത്തകനും സംവിധാകനുമായ രാഘവ ലോറന്‍സിനെതിരെ വിമര്‍ശനം. 

Last Updated : Dec 11, 2019, 12:43 PM IST
കമല്‍ഹാസന്‍റെ പോസ്റ്ററില്‍ ചാണകമെറിഞ്ഞു: ലോറന്‍സിനെ പഞ്ഞിക്കിട്ട് ആരാധകര്‍!

കമല്‍ഹാസന്‍റെ പോസ്റ്ററില്‍ ചാണകമെറിഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ ചലച്ചിത്ര താരവും നര്‍ത്തകനും സംവിധാകനുമായ രാഘവ ലോറന്‍സിനെതിരെ വിമര്‍ശനം. 

രജനികാന്തിന്‍റെ കടുത്ത ആരാധകനായ താന്‍ കുട്ടിക്കാലത്ത് കമല്‍ഹാസന്‍റെ പോസ്റ്ററുകളില്‍ ചാണകമെറിയുമായിരുന്നു എന്നാണ് ലോറന്‍സ് വെളിപ്പെടുത്തിയത്. 

ഡിസംബര്‍ ഏഴിന് ചെന്നൈയില്‍ രജനികാന്ത് ചിത്രം 'ദര്‍ബാറി'ന്‍റെ audio launch-നിടെ സംസാരിക്കവെയായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍. ചടങ്ങിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് വിമര്‍ശനങ്ങളുമായി ആരാധകര്‍ രംഗത്തെത്തിയത്. 

എന്നാല്‍, താന്‍ തെറ്റായി ഒന്നുംതന്നെ ചടങ്ങില്‍ പറഞ്ഞിട്ടില്ലെന്നും വീഡിയോ മുഴുവനായും കണ്ടാല്‍ അത് വ്യക്തമാകുമെന്നുമാണ് ലോറന്‍സിന്‍റെ പക്ഷം. 

സിനിമയെ കുറിച്ച് അറിവില്ലാത്ത പ്രായത്തില്‍ രജനിയുടെ കടുത്ത ആരാധകനായിരുന്ന താന്‍  അങ്ങനെ ചെയ്തെങ്കിലും പിന്നീട് സിനിമയില്‍ രജനിയും കമലും കൈകോര്‍ത്ത് നില്‍ക്കുന്നത് കണ്ടു സന്തോഷപ്പെട്ടിട്ടുണ്ടെന്നും ലോറന്‍സ് പറഞ്ഞു. 

തെറ്റായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അതിന് മാപ്പ് പറയാന്‍ തന്‍ തയാറാണെന്നും താരം പറയുന്നു.

More Stories

Trending News