തൃഷ സൂപ്പര്‍ താര ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്തിന്?

സൂപ്പര്‍ താരം ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രം ആചാര്യയില്‍ നിന്നും നടി തൃഷ കൃഷ്ണന്‍ പിന്മാറിയതിനറെ കാരണം ചിരഞ്ജീവി 

Updated: Apr 9, 2020, 09:55 PM IST
തൃഷ സൂപ്പര്‍ താര ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്തിന്?

ചെന്നൈ:സൂപ്പര്‍ താരം ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രം ആചാര്യയില്‍ നിന്നും നടി തൃഷ കൃഷ്ണന്‍ പിന്മാറിയതിനറെ കാരണം ചിരഞ്ജീവി 
വ്യക്തമാക്കി.

അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണ് തൃഷ പിന്മാറിയതെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച ചിരഞ്ജീവി തന്‍റെ അറിവില്‍ അത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ 
ഇല്ലെന്ന് വ്യക്തമാക്കി.മണിരത്നത്തിന്‍റെ സിനിമയില്‍ അഭിനയിക്കുന്നതിനായാണ് തൃഷ ആചാര്യയില്‍ നിന്ന് പിന്മാറിയതെന്ന് ചിരഞ്ജീവി പറയുന്നു.
തൃഷയുമായി എന്തെങ്കിലും പ്രശ്നം ഉണ്ടോഎന്ന്‍ തന്‍റെ ടീമിനോട് അന്വേഷിച്ചതായി ചിരഞ്ജീവി പറഞ്ഞു.തൃഷ ചിത്രത്തില്‍ നിന്ന് പിന്മാറി എന്ന വിവരം 
അറിഞ്ഞപ്പോള്‍ താന്‍ സത്യത്തില്‍ ഞെട്ടിപ്പോയെന്നും ചിരഞ്ജീവി പറഞ്ഞു.

Also read;ചിരഞ്ജീവി ചിത്രത്തില്‍ നിന്നും തൃഷ പിന്മാറി

ആചാര്യയില്‍ നിന്ന് പിന്മാറിയ തൃഷ മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വത്തില്‍ ഒരു പ്രധാന വേഷം ചെയുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.എ.ആര്‍ മുരുഗദോസ് 2006 ല്‍ സംവിധാനം ചെയ്ത സ്റ്റാലിന് ശേഷം തൃഷയും ചിരഞ്ജീവിയും ഒന്നിച്ച് അഭിനയിച്ചിട്ടില്ല.
കൊടല ശിവ സംവിധാനം ചെയ്യുന്ന ആചാര്യ  140 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്.ചിത്രത്തില്‍ നിന്ന് പിന്മാറിയതായി തൃഷ ട്വിറ്ററില്‍ കൂടിയാണ് അറിയിച്ചത്.